നോർത്ത് കരോലിന: സ്വകാര്യവിമാനം തകർന്ന് നാസ്കാർമുൻ ഡ്രൈവറും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. യു എസിലെ നോർത്ത് കരോലിനയിലാണ് അപകടം സംഭവിച്ചത്.
നാസ്കാർ മുൻ ഡ്രൈവർ ഗ്രെഗ് ബിഫിളും കുടുംബാംഗങ്ങളുമായ വിമാനത്തി ലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. നോർത്ത് കരോലിനയിലെ സ്റ്റേറ്റ്സ്‌വില്ലെ റീജിയണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്ന തിനിടെ യാണ് സംഭവം.
വിമാനം റൺവേയിൽ ഇടിച്ചിറങ്ങിയപ്പോൾ തീപിടിക്കു കയായിരുന്നു. ഫ്ലോറിഡയിലെ സരസോട്ടയിലേക്ക് പോകുകയായിരുന്നു വിമാനം. സെസ്ന C550 പ്രൈവറ്റ് ജെറ്റ് വ്യാഴാഴ്ച രാവിലെ 10.15 ഓടെ സ്റ്റേറ്റ്‌സ്‌വില്ലെ റീജിയണൽ വിമാനത്താ വളത്തിലെ റൺവേയിൽ തകർന്നു വീഴുകയായിരുന്നു. ഗ്രെഗ് ബിഫിൾ ഫയർബോൾ അപകടത്തിൽ കൊല്ലപ്പെട്ടതായി സുഹൃത്ത് വ്യക്തമാക്കി.
ബിഫിൾ, ഭാര്യ ക്രിസ്റ്റീന, മക്കളായ എമ്മ, റൈഡർ എന്നിവർ തകർന്ന വിമാനത്തിലുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടത്തി ൽപ്പെട്ടതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അന്വേഷണം നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
Former NASCAR driver and family killed in private plane crash in North Carolina













