തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച 19 സിനിമകളില്‍ നാലെണ്ണത്തിന് കേന്ദ്ര സെന്‍സറിംഗ് ബോര്‍ഡ് പ്രദര്‍ശനാനുമതി നല്കി. ബീഫ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, ഈഗിള്‍ ഓഫ് ദ റിപ്പബ്ലിക്, ഹാര്‍ട്ട് ഓഫ് ദ വോള്‍ഫ് എന്നീ ചിത്രങ്ങള്‍ക്കാ് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. ബാക്കി 15 ചിത്രങ്ങളുടെ കാര്യത്തില്‍ ഇനിയും തീരുമാനമായില്ല.
പ്രദര്‍ശനാനുമതി നല്‍കാത്തത് കേന്ദ്രസര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ ഇടപെടല്‍ മൂലമാണെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. ഐഎഫ്എഫ്‌കെ ലോകത്തിന് തന്നെ മാതൃകയാണ്. ഇതുവരെ ഇല്ലാത്ത പ്രശ്‌നമാണ് ഇപ്പോഴുണ്ടായതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് സിനിമകള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. മേളയെ തകര്‍ക്കാനുള്ള ശ്രമമാണിത്. അടുത്ത മേള നടക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
Four films, including Beef, have been given permission to screen; 15 more are yet to be decided













