പനാജി: ഗോവയിലെ നിശാക്ലബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. അപകടത്തിൽ ആറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്. ഇന്നലെരാത്രി 12 മണിയോടെയാണ് പനാജിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അർപ്പോറയിലെ നിശാക്ലബിൽ തീപിടുത്തമുണ്ടായത്.
നിശാക്ലബ്ബിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് ഉടമയെയും മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത് എന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഗോവ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനും സുരക്ഷാ വീഴ്ചകൾ വരുത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കാനുമാണ് സർക്കാർ തീരുമാനം.











