സ്വര്‍ണം കട്ടവനാരപ്പാ.. സഖാക്കളാണേ അയ്യപ്പ….. പാരഡി ഗാനത്തിനെതിരേ ഡിജിപിക്ക് പരാതി

സ്വര്‍ണം കട്ടവനാരപ്പാ.. സഖാക്കളാണേ അയ്യപ്പ….. പാരഡി ഗാനത്തിനെതിരേ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെ ടുപ്പില്‍ ഏറ്റവുമധികം വൈറലായ പാരഡി ഗാനത്തിനെതിരേ ഡിജിപിക്ക് പരാതി. സ്വര്‍ണം കട്ടവനാരപ്പാ… എന്നു തുടങ്ങുന്ന പാരഡി ഗാനത്തിനെതിരേയാണ് തിരുവാഭരണം പാത സംരക്ഷണ സമിതി പരാതി നല്‍കിയത്.

ശബരിമല അയ്യപ്പന്റെ പ്രശസ്തമായ ഒരു ഭക്തിഗാനത്തെ അപമാനിക്കുന്നു എന്നാരോപിച്ചാണ് പരാതി. സംസ്ഥാനത്ത് ഏറെ വിവാദമായിട്ടുള്ള ശബരിമല സ്വര്‍ണ മോഷണ വിവാദം സംബന്ധിച്ച്  ‘പോറ്റിയെ കേറ്റിയെ സ്വര്‍ണം ചെമ്പായി മാറ്റിയെ’  എന്നു തുടരുന്ന പാരഡി ഗാനമാണ് ഇപ്പോള്‍ പോലീസ്‌റ്റേഷന്‍ കയറുന്നത്

പോറ്റിയെ കേറ്റിയെ’ എന്ന ഗാനം മലപ്പുറം സ്വദേശികളായ സുബൈറും ഹനീഫയും ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയത്. ഖത്തറില്‍ ബിസിനസ് നടത്തുന്ന കുഞ്ഞബ്ദുള്ളയാണ് വരികള്‍ എഴുതി യത്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഡാനിഷാണ് ഗാനം ആലപിച്ചത്.

ഗാനം വൈറലായതിനെത്തുടര്‍ന്ന്, യു.ഡി.എഫിന് തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഈ ഗാനം ഒരു സ്വാധീനം ചെലുത്തി എന്നാണ് വിവിധ രാഷ്ട്രീയ  നേതാക്കളുടെ വിലയിരുത്തലുകള്‍

Gold-cutting scoundrels.. Ayyappa, comrades….. Complaint to DGP against parody song

Share Email
LATEST
More Articles
Top