തിരുവനന്തപുരം: ഒരു പവന്‍ സ്വര്‍ണത്തിനു വില ഒരു ലക്ഷവും കടന്നു. എട്ടു ഗ്രാം സ്വര്‍ണത്തിനു ഇന്നത്തെ വില ഒരു ലക്ഷത്തിആയിരത്തി അറുന്നൂറു രൂപ. ഒരുപവന് 1760 രൂപയും ഒരു ഗ്രാമിന് 220 രൂപയുമാണ് ഇന്ന് കൂടിയത്. ചരിത്ര വിലയാണ് ഇതോടെ സ്വര്‍ണത്തിന് വന്നിരിക്കുന്നത്.
ഈ വര്‍ഷം ആദ്യം 57,000 രൂപയായിരുന്നതാണ് 12 മാസത്തിനുള്ളില്‍ ഒരുലക്ഷം മറികടന്നത്. അന്താരാഷ്ട്ര രംഗത്തെ പ്രതിസന്ധികള്‍ ഉള്‍പ്പെടെ യുള്ളവയാണ് സ്വര്‍ണവില അതിഭീകരമായ നിലയില്‍ ഉയരാന്‍ ഇടയാക്കിയത്. യുഎസ്-വെനസ്വേല അസ്വാരസ്യവും യുക്രെയിന്‍-റഷ്യന്‍ സംഘര്‍ഷവുമെല്ലാം സ്വര്‍ണ വില അന്താരാഷ്ട്ര തലത്തില്‍ ഉയരാന്‍ ഇടയാക്കി.
യുഎസ് കേന്ദ്ര ബാങ്കായ പെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകളഉം സ്വര്‍ണ വില ഉയരാന്‍ ഇടയാക്കി.ഇന്ത്യയി ല്‍ 2024-ല്‍ 50,200 രൂപയായിരുന്ന സ്വര്‍ണവില 2025 മാര്‍ച്ചില്‍ 67,400 രൂപയായി ഉയര്‍ന്നു. ഇന്ന് വില 1,01,600 രൂപയുമായി കുതിച്ചുയര്‍ന്നു.
Gold price crosses one lakh rupees! Today’s price is Rs 1,01,600 per piece













