തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പില്‍ ആദ്യഘട്ടത്തില്‍ മികച്ച പോളിംഗ് 11.30 വരെ 30 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിംഗ് എറണാകുളം ജില്ലയിലാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം എറണാകുളത്ത് 33.8 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.ു നിലവില്‍ ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 29.23 ശതമാനം. കൂടുതല്‍ എറണാകുളത്തും 33.83% കൊല്ലം -32.57%, പത്തനംതിട്ട – 31.37%, കോട്ടയം – 31.88%, ഇടുക്കി – 30.83%, ആലപ്പുഴ 31.88 എന്നിങ്ങനെയാണ് നിലവില്‍ മറ്റു ജില്ലകളിലെ പോളിങ് നില.
രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നിരവധി ബൂത്തുകളില്‍ യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകിയിരുന്നു. പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, വിഎന്‍ വാസവന്‍, വീണാ ജോര്‍ജ്, പി പ്രസാദ്, ജിആര്‍ അനില്‍, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി
Good turnout in the first phase of voting: 30 percent people cast their votes after four hours












