തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പില്‍ ശക്തമായ പോളിംഗ്. നാലു ജില്ലകളില്‍ പോളിംഗ് 40 ശതമാനം മറികടന്നു. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുകല്‍ പോളിംഗ് നടന്നത് ആലപ്പുഴയിലാണ്. 42.25 ശതമാനം വോട്ട് ഇതിനോടകം രേഖപ്പെടുത്തി. തൊട്ടുപിന്നില്‍ എറണാകുളമാണ്. 42.19 ശതമാനമാണ് ഇവിടുത്തെ നിലവിലെ പോളിംഗ് ശതമാനം.
കോട്ടയം 40.31 ശതമാനവും കൊല്ലം 40.66 ശതമാനവുമാണ് പോളിംഗ്. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 36.37 ശതമാനം. രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നിരവധി ബൂത്തുകളില്‍ യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകിയിരുന്നു. പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ജവഹര്‍ നഗര്‍ എല്‍പി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, വിഎന്‍ വാസവന്‍, വീണാ ജോര്‍ജ്, പി പ്രസാദ്, ജിആര്‍ അനില്‍, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി
Good turnout in the first phase of voting: 40 percent people cast their votes after four hosur












