ബംഗ്ലാദേശിലെ  യുവ നേതാവ്  ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിന്  ഉത്തരവാദി യൂനസ് ഭരണകൂടമെന്ന് ഹാദിയുടെ സഹോദരൻ

ബംഗ്ലാദേശിലെ  യുവ നേതാവ്  ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിന്  ഉത്തരവാദി യൂനസ് ഭരണകൂടമെന്ന് ഹാദിയുടെ സഹോദരൻ

ധാക്ക: ബംഗ്ലാദേശിലെ യുവ നേതാവ് ഷരീഫ് ഉസ്മ‌ാൻ ഹാദിയുടെ മരണത്തിന് ഉത്തര വാദി യൂനസ് ഭരണകൂടമെന്ന ആരോ.പണവുമായി ഹാദിയുടെ സഹോദരൻ.  ഷെയ്ഖ് ഹസീന സർക്കാരിനെ താഴെയിറക്കാൻ കാരണമായ 2024-ലെ ബഹുജന പ്രക്ഷോഭത്തിലെ പ്രധാനിയായിരുന്നു  കൊല്ലപ്പെട്ട യുവനേതാവ് ഷരീഫ് ഉസ്മ‌ാൻ ഹാദിയ.

ഹാദിയയെ കൊല ചെയ്തത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്  ഉസ്‌മാൻ ഹാദിയുടെ സഹോദരൻ ഒമർ ഹാദി ആരോപിച്ചു. ബംഗ്ലാദേശിൽ നിലവിൽ അധികാരത്തിലുള്ള യൂനുസ് സർക്കാരിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും  അദ്ദേഹം ആരോപിച്ചു  

 ധാക്കയിലെ ഷാബാഗിൽ നടന്ന പ്രതിഷേധ യോഗത്തിൽ വെച്ചാണ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ‘നിങ്ങളാണ് ഉസ്‌മാൻ ഹാദിയെ കൊലപ്പെടുത്തിയത്, ഇപ്പോൾ ഇതിനെ ഒരു വിഷയമാക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്’ യൂനുസ് നയിക്കുന്ന ഇടക്കാല സർക്കാരിനെ പ്രതിക്കൂട്ടിലാക്കികൊണ്ട് ഒമർ പറഞ്ഞു.

ദേശീയ തിരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ നടത്തണമെന്നായിരുന്നു ഉസ്‌മാന്റെ ആഗ്രഹമെന്നും, വേഗത്തിൽ വിചാരണ നടത്താനും തിരഞ്ഞെടുപ്പ് അന്തരീക്ഷത്തിന് തടസ്സമുണ്ടാ ക്കാതിരിക്കാനും അധികാരികൾ ശ്രദ്ധിക്കണമെന്നും ഒമർ ആവശ്യപ്പെട്ടു.

Hadi’s brother says Yunus regime responsible for death of young Bangladeshi leader Sharif Usman Hadi

Share Email
LATEST
More Articles
Top