വാഷിംഗ്ടൺ :ഹാർവാർഡിലെ മോർച്ചറിയിൽ നിന്നും ശരീരാവശിഷ്ടങ്ങൾ വിറ്റ മാനേജർക്ക് .എട്ടു വർഷം തടവ്. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മുൻ മോർച്ചറി മാനേജർ സെഡ്രിക് ലോഡ്ജിനെ (58)യാണ് ശിക്ഷിച്ചത്.
ശരീരാവ ശിഷ്ടങ്ങൾ വിൽക്കുന്നതിൽ സഹായിച്ച ഇയാളുടെ ഭാര്യ ഡെനിസ് ലോഡ്‌ജിന് (65) ഒരു വർഷത്തെ തടവുശിക്ഷയും വിധിച്ചു..മോർച്ചറിയിൽ നിന്ന് മനുഷ്യ തലച്ചോറ്, , കൈകൾ, മുഖങ്ങൾ തലകൾ എന്നിവ വിറ്റതെന്ന് യുഎസ് കണ്ടെത്തി യിരുന്നു. 2018 മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിലാണ് ഈ മനുഷ്യശരീര ഭാഗങളുടെ വില്പന നടത്തി യത്. കുറ്റസമ്മതം നടത്തിയതിനു പിന്നാലെ 2023 മേയിൽ അദ്ദേഹത്തെ ജോലിയിൽ നിന്നു പിരിച്ചു വിട്ടിരു ന്നു.
സെ ഡ്രി ക് ലോഡ്‌ജും ഭാര്യയും ചേർന്ന് ബോസ്റ്റണിനടുത്തുള്ള മെഡിക്കൽ സ്‌കൂളിൽ നിന്ന് ശരീരഭാഗങ്ങൾ മോഷ്ടിച്ച് വിവിധ സംസ്‌ഥാനങ്ങളിലുള്ള വാങ്ങുന്ന വർക്ക് അയച്ചു കൊടു ത്തു..വെന്ന് തെളിഞ്ഞു
Harvard morgue manager sentenced to eight years in prison for selling human remains.













