ഡല്‍ഹി: ഉത്തരേന്ത്യ അതിരൂക്ഷമായ ശൈത്യത്തിലേക്ക് നീങ്ങുന്നു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ രൂക്ഷമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു.
പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളിലും കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡല്‍ഹി-എന്‍.സി.ആര്‍. ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞാണ് രൂപപ്പെട്ടിരിക്കുന്നത്. നഗരത്തിലെ പല പ്രധാന പ്രദേശങ്ങളിലെ വായു ഗുണനിലവാരവും ഏറെ അപകടകരമായ നിലയിലാണ്. സിപിസിബിയുടെ കണക്കനുസരിച്ച്, ബരാഖംബ റോഡിലെ വായു ഗുണനിലവാര സൂചിക 474 ആയി രേഖപ്പെടുത്തി, ഇത് ‘തീവ്ര’ വിഭാഗത്തില്‍ പെടുന്നു.
ഇവിടെ പുകമഞ്ഞ് വ്യാപിച്ചതോടെ ഡ്രൈവര്‍മാര്‍ക്ക റോഡ് കാണ്‍ കഴിയാത്ത സാഹചര്യമാണ്. പണ്ഡിറ്റ് പന്ത് മാര്‍ഗിലെ വായു ഗുണനിലവാര സൂചിക 417 ഉം സര്‍ദാര്‍ പട്ടേല്‍ മാര്‍ഗില്‍് 483 ല്‍ എത്തി – രണ്ടും തീവ്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
Heavy smog in Delhi: Severe cold in North India













