ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് സംവിധായകന്‍ റോഹ് റെയനറുടെ വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത് റോബ് റെയ്‌നറും ഭാര്യയുമാണെന്നു അവരുടെ കുടുംബവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
റോബ് റെയ്നറും ഭാര്യ മിഷേല്‍ സിംഗര്‍ റെയ്നറും ലോസ് ഏഞ്ചല്‍സിലെ ബ്രെന്റ്വുഡിലെ വസതിയിലാണ് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. റെയ്നറുടെ ബ്രെന്റ്വുഡ് വീട്ടില്‍ രണ്ട് പേര്‍ മരിച്ചതായി ലഭിച്ച റിപ്പോര്‍ട്ടിന് മറുപടി നല്‍കിയെങ്കിലും അവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ലോസ് ഏഞ്ചല്‍സ് പോലീസ് ഉദ്യോഗസ്ഥര്‍ ഞായറാഴ്ച പറഞ്ഞു. അന്വേഷണം നടക്കുന്നതായും അവര്‍ വ്യക്തമാക്കി. മരിച്ചവരെക്കുറിച്ചുളള വിവരങ്ങള്‍ സിറ്റി കൊറോണറുടെ ഓഫീസ് പിന്നീട് പുറത്തുവിടുമെന്നു ഡെപ്യൂട്ടി പോലീസ് മേധാവി അലന്‍ ഹാമില്‍ട്ടണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൊലപാതകമെന്നാണ് പ്രാഥമീക വിവരം. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും എല്‍എപിഡിയുടെ കവര്‍ച്ച-കൊലപാതക വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.
ദ പ്രിന്‍സസ് ്രൈബഡ്, വെന്‍ ഹാരി മെറ്റ് സാലി, ‘സ്റ്റാന്‍ഡ് ബൈ മീ, ‘ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രശസ്തനാണ് റോബ് റൈനര്‍. 1989ല്‍ മിഷേല്‍ സിംഗറിനെ വിവാഹം ചെയ്തു. ഇവര്‍ക്ക് ജേക്ക്, നിക്, റോമി എന്നീ മൂന്ന് മക്കളുണ്ട്. റെയ്‌നറും ഭാര്യയും വീട്ടില്‍ താമസിക്കുന്നുണ്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു.
Hollywood director Rob Reiner and his wife were stabbed to death: Found dead in their Los Angeles residence













