ഇല്ലിനോയി മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം ഡിസംബര്‍ 13 ന്

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ക്രിസ്മസ്-പുതുവത്സരാഘോഷം ഡിസംബര്‍ 13 ന്

ലിന്‍സ് താന്നിച്ചുവട്ടില്‍

ചിക്കാഗോ : വടക്കേ അമേരിക്കയിലെ പ്രവാസി സംഘടനകളില്‍ ഏറെ ശ്രദ്ധേയമായ ഇല്ലിനോയി മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങള്‍ ഡിസംബര്‍ 13 ന് നൈല്‍സിലെ മാജിക് പെപ്പര്‍ റെസ്റ്റോറന്റില്‍ (8502 W Golf Rd, Niles, IL 60714) നടക്കും. വൈകിട്ട്. 7:30നാണ് ആഘോഷരാവിന് തുടക്കം കുറിയ്ക്കുന്നത്. വിഭവസമൃദ്ധമായ ഡിന്നറിനോടൊപ്പം വരും കാലങ്ങളിലെ കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്യാനും ഈ അവസരം ഉപയോഗിക്കുമെന്ന്പ്രസിഡണ്ട് ജോയ് പീറ്റേഴ്‌സ് ഇണ്ടിക്കുഴി അറിയിച്ചു.

സെക്രട്ടറി പ്രജില്‍ അലക്‌സാണ്ടര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ഷാനി എബ്രഹാം, ലിന്‍സ് താന്നിച്ചുവട്ടില്‍, ജോസി കുരിശിങ്കല്‍, ജോര്‍ജ് മാത്യു എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. എല്ലാ ഇല്ലിനോയി മലയാളി അസോസിയേഷന്‍ കുടുംബാംഗങ്ങളേയും ഈ ആഘോഷവേളയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി എക്‌സിക്യുട്ടീവ് അംഗങ്ങള്‍ അറിയിച്ചു.

Illinois Malayali Association Christmas-New Year Celebration on December 13

Share Email
LATEST
More Articles
Top