ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ അതീവ സുരാക്ഷാ ജാഗ്രത. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുകൂലികളുടെ അതിശക്തമായ പ്രതിഷേധം ഇന്ന് റാവല്‍പിണ്ടിയില്‍ നടക്കാനിരിക്കെ രാജ്യത്ത് എന്തം സംഭവിക്കാുമെന്ന മുന്നറിയിപ്പുകളാണ് ലഭിച്ചിരിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് രാജ്യം മുഴുവന്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ മാര്‍ച്ച് തടയാന്‍ കനത്ത സുരക്ഷയാണ് റാവല്‍പിണ്ടിയില്‍ ഒരുക്കിയിരിക്കുന്നത്.
സുരക്ഷയ്ക്കായി സൈനികരെവിന്യസിച്ചു. പാക്കിസ്ഥാന്‍ സൈനിക തലസ്ഥാനമാണ് റാവല്‍പിണ്ടി.അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജയിലിലാണ് ഇമ്രാന്‍ ഖാന്‍. ഇന്നു നടക്കുന്ന പ്രതിഷേധത്തിന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐക്ക് പുറമെ, ജമാഅത്തെ-ഇ-ഇസ്ലാമിയും പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്.
തോഷഖാന കേസില്‍ കഴിഞ്ഞ ദിവസമാണ് 73 വയസുകാരനായ ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ശനിയാഴ്ച്ച 17 വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചത്. 2023 ഓഗസ്റ്റ് മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന ഇമ്രാനെതിരെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
Imran Khan supporters protest today: Anything can happen in Pakistan













