ന്യൂഡല്‍ഹി: ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ സ്വതന്ത്ര വ്യാപാക കരാറില്‍ ഒപ്പു വച്ചു. ഇന്ത്യ ന്യൂസിലാന്‍ഡുമായി ഒപ്പുവെയ്ക്കുന്ന മൂന്നാമത്തെ വ്യാപാരക്കരാറാണിത്. കരാറിന്റെ ഭാഗമായി ഇന്ത്യയ്ക്കു മേൽ ചുമത്തിയിരുന്ന 10 ശതമാനം അധിക തീരുവ പൂജ്യമാക്കി മാറ്റി. കൂടാതെ വിദ്യാര്‍ഥി വിസകള്‍ക്ക പരിധി വെയ്ക്കില്ല.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.2025 മാര്‍ച്ചില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് എഫ്ടിഎയ്ക്കുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. വളരെ വേഗത്തില്‍ കരാര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
കരാറിന്റെ അടിസ്ഥാനത്തില്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാകുമെന്ന് ഇരു രാജ്യങ്ങളും ആത്മവിശ്വാസം പ്രകടിപ്പിച്ചു. അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ 20 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിക്കുമെന്നും പ്രതീക്ഷിക്കുന്നു.
പ്രതിരോധം, കായികം, വിദ്യാഭ്യാസം, എന്നിവയുള്‍പ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ മറ്റ് മേഖലകളിലെ പുരോഗതിയെ ഇരുപക്ഷവും സ്വാഗതം ചെയ്യുകയും മൊത്തത്തിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ഈ പ്രഖ്യാപനം നടത്തിയത്.
India and New Zealand sign free trade agreement; the announcement of the agreement came after a telephone conversation between Prime Minister Narendra Modi and New Zealand Prime Minister Christopher Lacson













