ന്യൂഡല്‍ഹി: ഇന്ത്യ- ചൈനാ നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാകുന്നു. നയതന്ത്ര തലത്തിലെ ചര്‍ച്ചകളുടെ ഭാഗമായി ഇന്ത്യയിലെ ചൈനീസ് എംബസി ഓണ്‍ലൈന്‍ വിസ അപേക്ഷാ സംവിധാനം ആരംഭിച്ചു. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ നടപടികള്‍ കൂടുതല്‍ ലഘൂകരിക്കുന്നതിനും എംബസിയിലേക്കുള്ള നേരിട്ടുള്ള സന്ദര്‍ശനങ്ങള്‍ കുറയ്ക്കുന്നതിനും ഇതിലൂടെ സാധിക്കും.ഇന്ത്യ-ചൈന നയതന്ത്ര ബന്ധം ശക്തമാക്കാനുള്ള നിര്‍ണായക നീക്കമായി ഇതിനെ വിലയിരുത്തുന്നു.
ചൈനീസ് എംബസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് 2025 ഡിസംബര്‍ 22 മുതല്‍ ഈ സേവനം ലഭ്യമാകുമെന്ന് ആദ്യം അറിയിച്ചത്. നിശ്ചിത വിസ പോര്‍ട്ടല്‍ വഴി അപേക്ഷാ ഫോമുകള്‍ പൂരിപ്പിക്കാനും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യാനും അപേക്ഷകര്‍ക്ക് ഇപ്പോള്‍ സൗകര്യമുണ്ട്.
ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, സ്റ്റുഡന്റ് വിസ, വര്‍ക്ക് വിസ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള വിസകള്‍ക്ക് ഈ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാം. അപേക്ഷകര്‍ക്ക് ഡിജിറ്റലായി ഫോമുകള്‍ പൂരിപ്പിക്കാനും ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്നതിനായുള്ള അപ്പോയിന്റ്മെന്റുകള്‍ ഓണ്‍ലൈനായി ഷെഡ്യൂള്‍ ചെയ്യാനും സാധിക്കും.
ബയോമെട്രിക് വിവരങ്ങള്‍ നേരിട്ട് നല്‍കുന്നതിനായി അപേക്ഷകര്‍ എംബസിയില്‍ ഒറ്റത്തവണ മാത്രമേ സന്ദര്‍ശിക്കേണ്ടി വരികയുള്ളുഅപേക്ഷയുടെ പുരോഗതി തത്സമയം അറിയുന്നതിനും ഫീസുകള്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ അടയ്ക്കുന്നതിനും ഈ പോര്‍ട്ടലില്‍ സൗകര്യമുണ്ട്.2020-ലെ ലഡാക്ക് സംഘര്‍ഷത്തിന് ശേഷം ചൈനീസ് പൗരന്മാര്‍ക്കുള്ള ടൂറിസ്റ്റ് വിസകള്‍ ഇന്ത്യ നിര്‍ത്തിവെച്ചിരുന്നു. ഇത് പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുനരാരംഭിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകളും പുനരാരംഭിച്ചിരുന്നു.
India-China diplomatic relations are getting stronger: Chinese Embassy launches online visa system













