ന്യൂഡല്‍ഹി: ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള സ്റ്റീല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ 14 ശതമാനം വരെ അധിക തീരുവ ഏര്‍പ്പെടുത്തി ഇന്ത്യ. മൂന്നു വര്‍ഷത്തേയ്ക്കാണ് ഇധിക തീരുവ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. . ആഭ്യന്തര വിപണിയില്‍ ഇന്ത്യന്‍ കമ്പനികള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഗണിച്ചാണ് ധനമന്ത്രാലയത്തിന്റെ ഈ തീരുമാനം.
ഇന്നലെ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 12 ശതമാനം വരെയാണ് അധിക തീരുവ ചുമത്തിയിരിക്കുന്നത്. ആദ്യ വര്‍ഷം 12 ശതമാനമായിരിക്കും നികുതി. രണ്ടാം വര്‍ഷം ഇത് 11.5 ശതമാനമായും മൂന്നാം വര്‍ഷം 11 ശതമാനമായും കുറയ്ക്കും. ഘട്ടം ഘട്ടമായി നികുതി കുറയ്ക്കുന്നതിലൂടെ ആഭ്യന്തര വിപണിക്ക് ആവശ്യമായ സമയം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉരുക്ക് ഉത്പാദക രാജ്യമാണ് ഇന്ത്യ. എന്നാല്‍ ചൈനയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമില്ലാത്ത ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ എത്തുന്നത് ഇന്ത്യന്‍ കമ്പനികളെ പ്രതിസന്ധിയിലാക്കിയിരുന്നു. ആഭ്യന്തര വിപണിക്ക് ഇത് വലിയ രീതിയിലുള്ള പരിക്കേല്‍പ്പിക്കുന്നുണ്ടെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ദീര്‍ഘകാലത്തേക്ക് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉള്‍പ്പെടെയുള്ള ചില സ്റ്റീല്‍ ഉല്‍പ്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചൈന കൂടാതെ വിയറ്റ്‌നാം, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കും ഈ നികുതി ബാധകമായിരിക്കും. 2025 ഏപ്രിലില്‍ 200 ദിവസത്തേക്ക് 12 ശതമാനം താല്‍ക്കാലിക നികുതി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ കാലാവധി നവംബറില്‍ അവസാനിച്ചു.
അമേരിക്ക സ്റ്റീല്‍ ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ചൈനീസ് കയറ്റുമതിയില്‍ ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. അമേരിക്കന്‍ വിപണി അടഞ്ഞതോടെ ചൈന തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് വലിയ തോതില്‍ എത്തിക്കാന്‍ തുടങ്ങി. ഇതിനു പിന്നാലെ ദക്ഷിണ കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും നേരത്തെ ചൈനീസ് സ്റ്റീലിന് നികുതി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയുടെയും വര്‍ധന.
India imposes import duty of up to 12 percent on steel products from China: Action for three years













