ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ കനത്ത പേമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സഹായവുമായി പോയ പാക്ക് വിമാനത്തിന് വ്യോമപാത തുറന്നു നല്കി ഇന്ത്യ. ഇന്ത്യന്‍ വ്യോമപാതയിലൂടെ ശ്രീലങ്കയിലേക്ക് വേഗത്തില്‍ എത്താനുള്ള സൗകര്യമാണ് ഇന്ത്യ ഒരുക്കി നല്കിയത്. അപേക്ഷ ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നടപടി സ്വീകരിച്ചതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതു പ്രകാരം ഡിസംബര്‍ഒന്നിന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ അനുമതി തേടി പാകിസ്ഥാന്‍ ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അനുമതി നല്‍കുകയും ചെയ്തു.
അടിയന്തര മാനുഷിക സഹായവുമായി ബന്ധപ്പെട്ടതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ വേഗത്തില്‍ പരിഗണിച്ചതെന്നും ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി.
India opens airspace for Pakistani plane to deliver aid to Sri Lanka













