ഇന്ത്യയും റഷ്യയും തമ്മില്‍ എട്ടു കരാറുകളില്‍ ഒപ്പുവെച്ചു: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലുളളതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയും റഷ്യയും തമ്മില്‍ എട്ടു കരാറുകളില്‍ ഒപ്പുവെച്ചു: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴത്തിലുളളതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മില്‍ എട്ടു കരാറുകളില്‍ ഒപ്പുവെച്ചു. ഹൈദ്രാബാദ് ഹൗസില്‍ നടന്ന ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കു ശേഷം പുടിനും മോദിയും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കരാര്‍ ഒപ്പുവെച്ച കാര്യം അറിയിച്ചത്.  ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഈ സൗഹൃദത്തിന് പുടിന്‍ നല്‍കിയ സംഭാവന വളരെ വലുതാണെന്നും മോദി പറഞ്ഞു.

റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യു ന്നതായും മോദി അറിയിച്ചു. ഇന്ന് ഒപ്പുവെച്ച കരാറില്‍ തൊഴില്‍, കുടിയേറ്റം എന്നിവയി ല്‍ രണ്ടു കരാറുകളില്‍ ഒപ്പു വെച്ചു. കൂടാതെ  ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ രാസവളം വാങ്ങുന്നതിലും ധാരണയായി. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായിട്ടുണ്ട്. സ്വതന്ത്ര വ്യാപാര കരാറിനുള്ള ശ്രമം തുടരുന്നതായും സംയുക്തമായി യൂറിയ ഉല്‍പ്പാദനത്തിന് ധാരണയായതായും മോദി അറിയിച്ചു.

സൈനികേതര ആണവോര്‍ജ്ജ രംഗത്ത് സഹകരണം കൂട്ടും. റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നു. ഇതിന് എല്ലാ സഹകരണവും നല്‍കാന്‍ ഇന്ത്യ തയാറാണെന്നും ഭീകരവാദത്തെ ഒന്നിച്ച് നേരിടുമെന്നും മോദി പത്രസമ്മേളനത്തില്‍ പറഞ്ഞു.

നരേന്ദ്രമോദിയെ അടുത്ത സുഹൃത്തെന്ന് പുടിന്‍ വിശേഷിപ്പിച്ചു. ഇന്ത്യയില്‍ നല്‍കി ഊഷ്മള സ്വീകരണത്തിന് നന്ദി പറഞ്ഞ പുടിന്‍ ചര്‍ച്ചകള്‍ ഫലപ്രദമായെന്നും  പറഞ്ഞു.

India, Russia sign eight agreements: PM Narendra Modi says ties between two countries are deep

Share Email
LATEST
More Articles
Top