കാനഡയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി കാത്തിരുന്നത് എട്ടുമണിക്കൂര്‍: ഒടുവില്‍ ചികിത്സ കിട്ടാതെ ഇന്ത്യന്‍ വംശജന്റെ അന്ത്യം

കാനഡയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി കാത്തിരുന്നത് എട്ടുമണിക്കൂര്‍: ഒടുവില്‍ ചികിത്സ കിട്ടാതെ ഇന്ത്യന്‍ വംശജന്റെ അന്ത്യം

എഡ്മണ്ടന്‍; ആശുപത്രിയില്‍ ചികിത്സ തേടി കാത്തിരുന്നത് എട്ടുമണിക്കൂര്‍. ഒടുവില്‍ ചികിത്സ കിട്ടാതെ ഇന്ത്യന്‍ വംശജന് അന്ത്യം. കാനഡയില ഐഡ്മണ്ടന്‍ നഗരത്തിലെ േ്രഗ നണ്‍സ് ആശുപത്രിയിലാണ് ഇന്ത്യന്‍ വംശജനയാ പ്രശാന്ത് ശ്രീകുമാര്‍ മരണപ്പെട്ടത്. കഴിഞ്ഞ 22ന് കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപ ത്രിയിലെത്തിച്ചത്. പ്രാഥമീക പരിശോധന നടത്തിയ ശേഷം വെയിറ്റിംഗ് റൂമില്‍ ഇരിക്കുവാന്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചതായി പ്രശാന്തിന്റെ ബന്ധുക്കള്‍ പറയുന്നു.

ഡിസംബര്‍ 22നാണ് സംഭവം. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രശാന്തിനെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ട്രയേജില്‍ പരിശോധിച്ച ശേഷം വെയിറ്റിംഗ് റൂമില്‍ ഇരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എട്ട് മണിക്കൂറിലേറെ സമയം അദ്ദേഹം ചികിത്സയ്ക്കായി കാത്തുനിന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. വെയിറ്റിംഗ് റൂമില്‍ ഇരിക്കുമ്പോള്‍ അസഹനീയമായ നെഞ്ചുവേദന ഉള്ളതായി പ്രശാന്ത് പല തവണ ആശുപത്രി അധികൃതരോട് പറഞ്ഞതായി പ്രശാന്റെ പിതാവ് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രശാന്തിന്റെ രക്ത സമ്മദര്‍ദ്ദം 210 വരെ എത്തിയിട്ടും വേദന സംഹാരി മാത്രമാണ് ആശുപത്രി അധികൃതര്‍ നല്കിയതെന്നു പ്രശാന്തിന്റെ ഭാര്യ പോസ്റ്റു ചെയ്ത വീഡിയോയില്‍ പറയുന്നു. അതിശക്തമായ നെഞ്ചുവേദനയുമായി എത്തിയ രോഗിക്ക് വേണ്ടത്ര പ്രാധാന്യത്തോടെ ചികിത്സ നല്കാത്തതിനെ തുടര്‍ന്ന് എട്ടു മണിക്കൂറിനു ശേഷം ആശുപത്രിയില്‍ തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണപ്പെട്ട പ്രശാന്തിന് മൂന്നു മക്കളാണുളളത്. പ്രശാന്തിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

Indian-origin man dies after waiting for eight hours for treatment at Canadian hospital

Share Email
Top