അമേരിക്കന്‍ ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു ഒരുഡോളറിന് 90.05 രൂപ എന്ന റിക്കാര്‍ഡ് തകര്‍ച്ച

അമേരിക്കന്‍ ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു ഒരുഡോളറിന് 90.05 രൂപ എന്ന റിക്കാര്‍ഡ് തകര്‍ച്ച

ന്യൂഡല്‍ഹി: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 90 രൂപയ്ക്കു മുകളിലേക്കായി. ചരിത്രത്തിലാദ്യമായാണ് യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 90.05 എന്ന താഴ്ന്ന നിലയിലെത്തിയത്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 89.91 ല്‍ വ്യാപാരം ആരംഭിച്ച രൂപ ഉടനെ തന്നെ 90.05 എന്ന താഴ്ന്ന നിലയിലെത്തി. ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്നു സൂചന. കൂടാതെ ലോഹങ്ങളുടെ വില കുത്തനെ ഉയര്‍ന്നത് ഇന്ത്യയ്ക്ക് ഇറക്കുമതികളില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കി.

ഒരുവര്‍ഷത്തിനുളളില്‍ ഇന്ത്യന്‍ രൂപ അമേരിക്കന്‍ ഡോളറുമായുള്ള മൂല്യം 85 ല്‍ നിന്ന് 90 ലേക്ക് താന്നു. ഇന്നും ഇന്ത്യന്‍ ഓഹരി വിപണികള്‍ കുത്തനെ ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്‌സ് 165.35 പോയിന്റ് ഇടിഞ്ഞ് 84,972.92 എന്ന നിലയിലും എന്‍എസ്ഇ നിഫ്റ്റി 77.85 പോയിന്റ് ഇടിഞ്ഞ് 25,954.35 എന്ന നിലയിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

Indian rupee hits record low of Rs 90.05 against US dollar

Share Email
LATEST
Top