ടൊറന്റോ: ഇന്ത്യന്‍ വിദ്യാര്‍ഥി കാനഡയിലെ സ്‌കാര്‍ബറോ സര്‍വകലാശാലയ്ക്ക് സമീപം വെടിയേറ്റു മരിച്ചു. ചൊവ്വാഴ്ച്ച ഹൈലാന്‍ഡ് ക്രീക്ക് ഓള്‍ഡ് കിംഗ്സ്റ്റണ്‍ റോഡിനു സമീപത്തുവച്ചാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയായ ശിവാങ്ക് അവസ്തിക്ക് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു. പോലീസ് എത്തുന്നതിനുമുമ്പ് പ്രതികള്‍ ഓടി രക്ഷപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രദേശത്ത് പോലീസ് തിരച്ചില്‍ നടത്തിയതിനാല്‍ കാമ്പസ് താല്‍ക്കാലികമായി അടച്ചു.
ശിവങ്ക് അവസ്തി കൊല്ലപ്പെട്ടതില്‍ ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറല്‍ വ്യാഴാഴ്ച ദുഃഖം പ്രകടിപ്പിച്ചു. ഇന്ത്യന്‍ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ ശിവങ്ക് അവസ്തി എന്ന യുവ വിദ്യാര്‍ത്ഥിയുടെ ദാരുണമായ മരണത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖം പ്രകടിപ്പിക്കുന്നു, കോണ്‍സുലേറ്റ് എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. ”ഈ ദുഷ്‌കരമായ സമയത്ത് ദുഃഖിതരായ കുടുംബവുമായി കോണ്‍സുലേറ്റ് ബന്ധപ്പെടുന്നുണ്ട്, കൂടാതെ പ്രാദേശിക അധികാരികളുമായി അടുത്ത ഏകോപനത്തോടെ ആവശ്യമായ എല്ലാ സഹായവും നല്‍കുന്നു.’
സുരക്ഷാ വീഴ്ച്ചയെക്കുറിച്ചു വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപക ആശങ്കയാണ്. മൂന്നാം വര്‍ഷ ലൈഫ് സയന്‍സസ് വിദ്യാര്‍ത്ഥിയായ ശിവങ്ക് അവസ്തി പകല്‍സമയത്ത് ക്യാമ്പസിനു സമീപം വെടിയേറ്റതായി സഹപാഠിയായ വിദ്യാര്‍ത്ഥി പറഞ്ഞു.
Indian student, 20, shot dead near Toronto campus; hunt on for culprit












