ന്യൂഡല്‍ഹി: സ്റ്റുഡന്റ് വീസയില്‍ റഷ്യയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് സൈനീക സേവനത്തിനു വിട്ടു. യുവാസല് യുക്രെയിന്‍ സൈന്യത്തിന്റെ പിടിയിലാതിനു പിന്നാലെ ഇന്ത്യയില്‍ നിന്നും സഹായം തേടിയ തോടെയാണ് സംഭവം പുറംലോ കമറിയുന്നത്. കള്ളക്കേസിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സേനയില്‍ ചേര്‍ന്നതെന്നും യുവാവ് പറയുന്നു.
യുക്രൈന്‍ സൈന്യം തടവിലാക്കിയ ശേഷമാണ് ഗുജറാത്ത് സ്വദേശിയായ വിദ്യാര്‍ഥിയായ സഹീല്‍ മുഹമ്മദ് ഹുസൈ ന്‍ സഹായം അഭ്യര്‍ഥിച്ച് രംഗത്തെ ത്തിയത്. റഷ്യന്‍ സൈന്യത്തില്‍ ഒരു കാരണവശാലും ചേരരുതെന്നും വീഡിയോ സന്ദേശത്തിലൂടെ യുവാവ് അഭ്യര്‍ഥിച്ചു.
ഗുജറാത്തിലെ മോര്‍ബിയില്‍ നിന്നുള്ള സഹീല്‍ മുഹമ്മദ് ഹുസൈന്‍ റഷ്യയില്‍ പഠിക്കുമ്പോള്‍ ഒരു കൊറിയര്‍ സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നതായും യുക്രൈന്‍ അധികൃതര്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. റഷ്യയിലെ പോലീസ് കള്ളക്കേസില്‍ തന്നെ കുടുക്കിയെന്നും റഷ്യന്‍ സൈന്യത്തില്‍ സേവന മനുഷ്ഠിക്കുകയാണെങ്കില്‍ കേസ് പിന്‍വലിക്കാമെന്ന് വാഗ്ദാനം ചെയ്ത തായും യുവാവ് പറഞ്ഞു.
കള്ളക്കേസില്‍ നിന്ന് രക്ഷനേടാനാണ് താന്‍ റഷ്യന്‍ വാഗ്ദാനം സ്വീകരിച്ചതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. 15 ദിവസത്തെ പരിശീലനത്തിന് ശേഷം റഷ്യക്കാര്‍ തന്നെ മുന്‍നിരയിലേക്ക് അയച്ചെന്നും സഹീല്‍ പറഞ്ഞു.
മുന്‍നിരയിലെത്തിയ ഉടനെ പറഞ്ഞതനുസരിച്ച് താന്‍ യുക്രൈന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയതാണ് ആദ്യം ചെയ്തതെന്നും യുക്രൈന്‍ സൈന്യം ഈ വീഡിയോകള്‍ ഗുജറാത്തിലെ തന്റെ അമ്മയ്ക്ക് അയക്കുകയും റഷ്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കാന്‍ വിദേശികളെ പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നുമാണ് യുവാവ് പറയുന്നത്. തന്റെ മകനെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സഹീലിന്റെ മാതാവ് ഡല്‍ഹിയിലെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത വാദം ഫെബ്രുവരിയിലാണ്.
Indian student in Russia on student visa forcibly conscripted into military service; Youth arrested by UK army seeks help













