ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കല്‍: ഇതുവരെ യാത്രക്കാര്‍ക്ക് തിരികെ നല്കിയത് 827 കോടി രൂപ, റദ്ദാക്കിയത് 9,55,591 ടിക്കറ്റുകള്‍

ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കല്‍: ഇതുവരെ യാത്രക്കാര്‍ക്ക് തിരികെ നല്കിയത് 827 കോടി രൂപ, റദ്ദാക്കിയത് 9,55,591 ടിക്കറ്റുകള്‍

ന്യൂഡല്‍ഹി: ഒരാഴ്ച്ചയിലേറെ കാലം ആകാശ യാത്ര രൂക്ഷ പ്രതിസന്ധി യിലാക്കിക്കൊണ്ട് ഇന്‍ഡിഗോ കമ്പനി ആയിരക്കണക്കിന് വിമാന സര്ഡവീസുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ബുക്കിംഗ് റദ്ദാക്കിയ യാത്രക്കാര്‍ക്ക് ഇതുവരെ തിരികെ നല്കിയത് 827കോടി രൂപ. നവംബര്‍ 21 മുതല്‍ ഡിസംബര്‍ ഏഴു വരെ 9,55,591 ടിക്കറ്റ് ബുക്കിംഗുകളുടെ റീഫണ്ട് തുകയായി 827 കോടി രൂപയ യാത്രക്കാര്‍ക്ക് തിരികെ നല്‍കിയെന്നു വ്യോമഗതാഗത മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കപ്പെട്ട ഡിസംബര്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള 5,86,705 ബുക്കിങ്ങുകളുടെ തുകയായി 569.65 കോടി രൂപയാണ് തിരിച്ചു നല്‍കിയത്. ഇതിനിടെ വിമാന സര്‍വീസ് പ്രതിസന്ധി മാറി സാധാരണ നിവയിലേക്ക് സര്‍വീസുകള്‍ ആവുന്നതായി കമ്പനി സൂചനകള്‍ നല്കി. ഇന്നലെ 1800 സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തി. റദ്ദാക്കുന്ന വിമാന സര്‍വീസുകളുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. ഇതിനിടെ ഡി ജി സി എ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ഇന്‍ഡിഗോ മറുപടി നല്‍കി

പ്രതിസന്ധി ഉണ്ടാകാന്‍ പ്രധാനമായും അഞ്ചു കാരണങ്ങളാണ് ഇന്‍ഡിഗോ ചൂണ്ടിക്കാട്ടുന്നത്. ഡ്യൂട്ടി പരിഷ്‌കരണവും കാലാവസ്ഥയും സാങ്കേതിക പ്രശ്‌നങ്ങളും അടക്കമുള്ള അഞ്ച് കാരണങ്ങളാണ് ഇന്‍ഡിഗോ അറിയിച്ചത്. ഈ മറുപടിയുടെയും നാലംഗ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും ഇന്‍ഡിഗോയ്‌ക്കെതിരേ കേന്ദ്രത്തിന്റെ തുടര്‍നടപടി.

IndiGo flight cancellations: Rs 827 crore refunded to passengers so far, 9,55,591 tickets cancelled

Share Email
LATEST
More Articles
Top