ഇൻഡിഗോ വിമാന പ്രതിസന്ധി: ആകാശ യാത്രയിൽ ടിക്കറ്റ് കൊള്ള നടത്താനുള്ള വിമാന കമ്പനികളുടെ നീക്കത്തിനു തടയിട്ട് കേന്ദ്ര സർക്കാർ

ഇൻഡിഗോ വിമാന പ്രതിസന്ധി: ആകാശ യാത്രയിൽ ടിക്കറ്റ് കൊള്ള നടത്താനുള്ള വിമാന കമ്പനികളുടെ നീക്കത്തിനു തടയിട്ട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഇൻഡിഗോ വിമാന യാത്ര പ്രതിസന്ധി മുതലെടുത്ത് ടിക്കറ്റ് കൊള്ള നടത്താനുള്ള വിമാന കമ്പനികളുടെ നീക്കത്തിനെതിരെ ശക്തമായ നടപടി യുമായി കേന്ദ്രസർക്കാർ. വിമാന ടിക്കറ്റു കളുടെ  നിരക്ക് കുത്തനെ കൂട്ടിയ നടപടി യാണ് വ്യോമയാന മന്ത്രാലയം തടഞ്ഞത്. നിരക്ക് വർധന ഒഴിവാക്ക ണമെന്ന് വിമാന കമ്പനികൾക്ക് നിർദേശം നല്‍കി. മുൻ നിശ്ചയിച്ച നിരക്ക് പരിധികൾ കർശനമായി പാലിക്കണമെന്നും വ്യക്തമാക്കി

ഇൻഡിഗോ പ്രതിസന്ധി പരിഹരി ക്കുന്നതു വരെ  മുൻ നിശ്ചയിച്ച നിരക്കുകളിൽ തുടര ണം എന്നാണ് നിർദേശം. വിമാന ടിക്കറ്റ് നിര ക്ക് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷി ക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിർദേശിച്ച മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ചാൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്.

ആയിരത്തിലധികം സര്‍വീസുകള്ളാണ് ഇന്നലെ മാത്രം റദ്ദാക്കിയതായി ഇന്‍‍ഡിഗോ സിഇഒ വ്യക്തമാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്‍കി വ്യോമയാനമന്ത്രാലയം പ്രതി സന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങി യിട്ടുണ്ട്. പ്രതിസന്ധിയെ കുറിച്ച് ഉന്നത തല അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിമാന സർവീസുകൾ താറുമാറായതിന് പിന്നാലെ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യൻ റെയില്‍വേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ദീർഘദൂര റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ഡിസംബർ 13 വരെ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്താനാണ് നിലവിൽ റെയിൽവേ ആലോചിക്കുന്നത്. 

IndiGo flight crisis: Central government stops airlines from trying to steal tickets in air travel

Share Email
LATEST
More Articles
Top