ന്യൂഡല്‍ഹി: ദിവസങ്ങളായി യാത്രാ പ്രതിസന്ധി തുടരുന്ന ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ അധികം വൈകാതെ സാധാരണ നിലയിലേക്ക് എത്തിയേക്കുമെന്നു സൂചന. ഡല്‍ഹി വിമാനത്താവള അധികൃതര്‍ പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എന്നാല്‍ ഇന്നു രാവിലേയും നിരവധി വിമാനങ്ങള്‍ കാന്‍സല്‍ ചെയ്യുകയും പല വിമാനങ്ങളും വൈകുകയും ചെയ്യുന്നു.ഇതിനിടെ വിമാനവൈകല്‍ സംബന്ധിച്ച വിഷയത്തില്‍ യാത്രക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇന്ന് കോടതി ഈ വിഷയം പരിഗണിക്കുമെന്നു ഇ്ന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ 1,000-ത്തിലധികം വിമാനങ്ങളും വ്യാഴാഴ്ച 550-ലധികം വിമാനങ്ങളും ഇന്‍ഡിഗോ റദ്ദാക്കിയിരുന്നു. റദ്ദാക്കി. ഇന്‍ഡിഗോ വിമാന സ്രര്‍വീസിലെ പ്രശ്‌നങ്ങള്‍ മാറ്റി സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും യാത്രക്കാര്‍ ബുക്കിംഗിന്റെയും ഫ്‌ലൈറ്റിന്റെയും നില ഓണ്‍ലൈനില്‍ പരിശോധിക്കണമെന്നും ഡല്‍ഹി വിമാനത്താവളം ഒരു പ്രസ്താവനയില്‍ പറഞ്ഞു.
IndiGo operations ‘steadily’ resuming, passengers’ plight reaches Supreme Court













