പാലക്കാട് ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

പാലക്കാട് ആൾക്കൂട്ട മർദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

പാലക്കാട്: പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനമേറ്റ് ചികിത്സ യിലായിരുന്ന ഇതര സംസ്ഥാനതൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. മോഷ്ടാവെന്ന് ആരോപിച്ചാണ് ഇയാളെ  മർദിച്ചതെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ വാളയാര്‍ പൊലീസ് കസ്റ്റഡി യിലെടു ത്തു.വാളയാർ കിഴക്കേട്ടപ്പള്ളത്ത് വെച്ചാണ് ബുധനാഴ്ച വൈകുന്നേരം  ഇയാളെ ഒരു സംഘം ആളുകൾ ആക്രമിച്ചത്.

മർദ്ദനമേറ്റ് അവശനായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇന്നലെ രാത്രിയോടെ മരിച്ചു. ഇയാളെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Inter-state worker dies after being thrashed by mob in Palakkad 

Share Email
Top