രാഹുലിനായി തെരച്ചില്‍ വ്യാപിപ്പിച്ച് അന്വേഷണ സംഘം: മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രാഹുലിനായി തെരച്ചില്‍ വ്യാപിപ്പിച്ച് അന്വേഷണ സംഘം: മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ലൈംഗീകാതിക്രമം ഉള്‍പ്പെടെയുള്ള കേസില്‍ രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദിവസങ്ങളായി മുങ്ങിനടക്കുന്ന രാഹുലിനായി പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്ന് കോടതി രാഹുലിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്

കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമായി രാഹുല്‍ മാറിമാറി ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന. എന്നാല്‍ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് വൈകിപ്പിക്കുകയാണെന്ന ആക്ഷേപവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അന്വേഷണ സംഘമായ കേരളാ പോലീസിനു വേണമെങ്കില്‍ അതിവേഗത്തില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാമെന്നും ഈ അറസ്റ്റ് പരമാവധി വൈകിപ്പിച്ച് വിഷയം കൂടുതല്‍ ചര്‍ച്ചയാക്കാന്‍ ഭരണ തലത്തില്‍ നിന്നുമുള്ള ഇടപെടലുകള്‍ നടത്തുന്നതായാണ് ആക്ഷേപം.

ഇതിനുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയോടൊപ്പം ഡിജിറ്റല്‍ തെളിവുകളും രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒളിവിലുള്ള രാഹുലിനെ തേടി പൊലീസ് സംഘം ഇന്നലെ കര്‍ണാടക -തമിഴ്‌നാട് അതിര്‍ത്തിയായ ബാഗല്ലൂരിലെത്തിയെങ്കിലും രാഹുല്‍ അവിടെ നിന്നും രക്ഷപെട്ടതായും പറപ്പെടുന്നു.ജാമ്യാപേക്ഷ വാദം അടച്ചിട്ട മുറിയില്‍ വേണമെന്ന് രാഹുലിന്റ അഭിഭാഷകര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് പരിഗണിക്കുമ്പോള്‍ ആദ്യം ഇതിലായിരിക്കും കോടതിയില്‍ വാദം. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. ഇതിനിടെ ഇന്നലെ മറ്റൊരു യുവതി രാഹുലിനെതിരേ പരാതിയുമായി രംഗത്തു വന്നത് രാഹുലിനെ കൂടുതല്‍ പ്രതിരോധത്തിലാക്കും.

Investigation team expands search for Rahul: Anticipatory bail plea to be considered today

Share Email
LATEST
More Articles
Top