തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി സംബന്ധിച്ച് കേരളവും കേന്ദ്രവും തമ്മിലുള്ള ചർച്ചകൾക്ക് ഇടനില നിന്നത് ജോൺ ബ്രിട്ടാസാണെന്ന കേന്ദ്രമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത് ജോൺ ബ്രിട്ടാസ് ബിജെപിയുടേയും സിപിഎമ്മിന്റെ യും അന്തർധാരയുടെ ദല്ലാലാ ണെന്നാണെന്നു രമേശ് ചെന്നിത്തല.
കേരളത്തിൽ ബിജെപി സിപിഎം അന്ത ർധാരയാണ്. പി എം ശ്രീ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെയും കേരളത്തിന്റെയും ദല്ലാളായി പ്രവർത്തിച്ച വ്യക്തിയാണ് ജോൺ ബ്രിട്ടാസ്. കേന്ദ്രമന്ത്രി പറഞ്ഞതോടെയാണ് ഇത് കൂടുതൽ വ്യക്തമാക്കിയത്.
പി എം ശ്രീക്ക് ധൃതിപിടിച്ച് നടപടികൈ ക്കൊണ്ടത് ബിജെപിയെ സഹായിക്കാ നാണ്. ഇത് മതേതര ജനതയോടുളള വെല്ലുവിളിയാണ്. പി എം ശ്രീ നടപ്പാക്കു മ്പോൾ ഉണ്ടാവുന്ന വരും വരായികകൾ എല്ലാം മുഖ്യ മന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും അറിയാവുന്നതാണ്..
ബി ജെ പി യുടെ കേന്ദ്ര പദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള നീക്കമാണ് ഈ അന്തർധാരയിലൂടെ വ്യക്തമാകുന്നത്.
ഇതിലെ മുഖ്യകണ്ണി ജോൺ ബ്രിട്ടാസാണെന്നും ചെന്നിത്തല ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡി എഫ് മികച്ച വിജയം നേടും. 10 വർഷമായി കേരളം ഭരിക്കുന്ന സർക്കാരിനെതിരേ ജനങ്ങൾക്ക് കടുത്ത അമർഷം പ്രതിഫലിക്കുമെന്നും. കേരളത്തിലെ പഞ്ചായത്തീരാജ് അവസ്ഥയെ വളരെ ദയനീയമാക്കുന്നതായും കൂട്ടിച്ചേർത്തു.
John Brittas is a broker of the BJP and CPM’s inner currents: Chennithala













