നടിയെ ആക്രമിച്ച കേസ്; എല്ലാവർക്കും നീതി ലഭിച്ചു എന്ന് ഉറപ്പുവരുത്തണമെന്ന് ഫോമാ വൈസ് പ്രസിഡൻ്റ് ശാലു പുന്നൂസ്

നടിയെ ആക്രമിച്ച കേസ്;  എല്ലാവർക്കും നീതി ലഭിച്ചു എന്ന് ഉറപ്പുവരുത്തണമെന്ന് ഫോമാ വൈസ് പ്രസിഡൻ്റ് ശാലു പുന്നൂസ്

ഹൂസ്റ്റൺ: നടിയെ ആക്രമിച്ച കേസില്‍ നീതി നടപ്പാക്കണമെന്ന് ഫോമാ വൈസ് പ്രസിഡൻ്റ് ശാലു പുന്നൂസ്. എട്ടു വര്‍ഷത്തോളം നീണ്ട വിചാരണയായിരുന്നു. അതിനുശേഷമാണ് വിധി വന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണക്കോടതി വിധി പറഞ്ഞു. അതിൽ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 6 പേർക്ക് എതിരെ വലിയ കുറ്റങ്ങളാണ് കോടതി ചുമത്തിയിരിക്കുന്നത്. കേസിൽ ഗൂഢാലോചന നടന്നു എന്ന വാദം തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. നടൻ ദിലീപ് പ്രതിയായിരുന്ന ഈ വിഷയത്തിൽ രണ്ട് അഭിപ്രായങ്ങൾ മലയാളികൾക്ക് ഇടയിൽ ഉയർന്നുവരുന്നുണ്ട്. ഇനിയും കേസ് മേൽകോടതികളിലേക്ക് അപ്പീലിനായി പോകുമെന്ന് കേരള സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റം ആരു ചെയ്താലും ശിക്ഷിക്കപ്പെടണം. ആർക്കും നീതി നിഷേധിക്കപ്പെട്ടിട്ടില്ല എന്നും എല്ലാവർക്കും നീതി ലഭിച്ചു എന്നും ഉറപ്പുവരുത്തേണ്ടത് നാടിന്റെ മനസാക്ഷിയുടെ ആവശ്യമാണ്. ഇന്ത്യയിലെ ജനങ്ങൾ എല്ലാവരും ആശ്വാസം അർപ്പിച്ചിരിക്കുന്ന കോടതി ആ ന്യായം നടപ്പാക്കുമെന്ന് വിശ്വസിക്കുന്നതായും ശാലു പറഞ്ഞു.

നാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയും സാമൂഹിക നീതിക്കുവേണ്ടിയും എന്നും മുൻപന്തിയിൽ നിന്നിട്ടുള്ള അമേരിക്കൻ മലയാളി സംഘടനയാണ് ഫോമാ.
ജനുവരി മാസം ഫോമാ യുടെ കേരള കൺവെൻഷനുവേണ്ടി നാട്ടിലേക്ക് പോകുന്ന സാഹചര്യത്തിൽ അധികാരികളെ നേരിട്ട് കണ്ട് ഈ വിഷയത്തിൽ ചർച്ചകൾ നടത്തുമെന്ന് ശാലു പുന്നൂസ് അറിയിച്ചു.

Justice Should not be denied for anyone in Dileep Case says Fomaa vice president Shalu Punnoose

Share Email
LATEST
More Articles
Top