ആള്‍ക്കൂട്ട കൊലപാതകത്തില്‍ കേരളം അപമാനഭാരത്താല്‍ തല കുനിച്ച് നില്‍ക്കുന്നു; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നു പ്രതിപക്ഷനേതാവ്

ആള്‍ക്കൂട്ട കൊലപാതകത്തില്‍ കേരളം അപമാനഭാരത്താല്‍ തല കുനിച്ച് നില്‍ക്കുന്നു; കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നു പ്രതിപക്ഷനേതാവ്

കളമശേരി:ഇതര സംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ട വിചാരണ നടത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കേരളം അപമാന ഭാരത്താല്‍ തലകുനിച്ച് നില്‍ക്കുകയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ആള്‍ക്കൂട്ടക്കൊലപാതകം ചെയ്തത്ത മലയാളികളാണ് അത് ചെയ്തത് എന്നത് ഏറ്റവുമധികം നാണക്കേടാണ്. കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കുന്നതി നൊപ്പം തൊഴിലാളിയുടെ കുടും ബത്തിന് നഷ്ടപരിഹാരം നല്‍കണം. മധുവിന്റെ കൊലപ്പെടുത്തിയതിന്റെ സമീപത്താണ് പുതിയ സംഭവവും ഉണ്ടായത്.

ആള്‍ക്കൂട്ടങ്ങള്‍ തീരുമാനം എടുക്കുന്ന തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെടരുതെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

Kerala is bowing its head in shame over mob lynching; Opposition leader demands compensation for family

Share Email
LATEST
More Articles
Top