ഖാലിദ സിയ യുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ധാക്കയിൽ

ഖാലിദ സിയ യുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് ധാക്കയിൽ

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം  ഖാലിദ സിയ യുടെ സംസ്കാരം ഇന്ന് നടക്കും   തലസ്ഥാനമായ ധാക്കയിലാണ് സംസ്കാര ചടങ്ങ്. . ദീർഘനാളായി അസുഖബാധിതയായിരുന്ന 80 കരിയായ  ഖാലിദ സിയ ചൊവ്വാഴ്ചയാണ് അന്തരിച്ചത്.  സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച  വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ  പങ്കെടുക്കും, ലോകമെമ്പാടുമുള്ള പ്രമുഖർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.

ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായ ബീഗം ഖാലിദ സിയയുടെ സംസ്കാര ചടങ്ങുകൾ  ഇന്ന്ഉച്ചക ഴിഞ്ഞാന്ന്‌ നടക്കുക.  ഷേർ-ഇ-ബംഗ്ല നഗറിലെ സിയ ഉദ്യാനിൽ ഭർത്താവും മുൻ ബംഗ്ലാദേശ് പ്രസിഡൻ്റും ബിഎൻപി സ്ഥാപകനുമായ സിയാവുർ റഹ്മാൻ്റെ അരികിലായിരിക്കും ഖാലിദ സിയയെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുക.

ചൊവ്വാഴ്ച പുലർച്ചെ ആറോടെയാണ് അന്തരിച്ചത്. ഒരു മാസത്തിലേറെയായി എവർകെയർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഖാലിദ സിയയുടെ രാഷ്ട്രീയ ജീവിതം ബംഗ്ലാദേശിൻ്റെ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. രണ്ട് തവണ അവർ ബംഗ്ലാദേശിൻ്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്

Khaleda Zia’s funeral to be held in Dhaka this afternoon

Share Email
LATEST
More Articles
Top