ബാംഗളൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന കെഎസ്ആർ ടി സി ബസ് പൂർണമായി  കത്തി നശിച്ചു: തീപിടുത്തമുണ്ടായത് പുലർച്ചെ

ബാംഗളൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന കെഎസ്ആർ ടി സി ബസ് പൂർണമായി  കത്തി നശിച്ചു: തീപിടുത്തമുണ്ടായത് പുലർച്ചെ

കോഴിക്കോട്:  ബെംഗളൂരുവിൽ നിന്ന്  .കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന  കെഎസ്ആർടിസി ബസിന് തീപിടിച്ചു . മൈസൂർ നഞ്ചൻകോട് വെച്ച്  പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. ബസിൽ നിന്ന് പുക കണ്ടതോടെ ഡ്രൈവറും കണ്ടക്ടറും വേഗത്തിൽ ഇ ടപെട്ടതോടെയാണ്  വൻ ദുരന്തം ഒഴിവായത്.

ബാംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് നഞ്ചൻകോട് എത്തിയപ്പോൾ ബസിൻ്റെ അടിയിൽ നിന്ന് പുക ഉയർന്നു. പുറത്തിറങ്ങി പരിശോധിച്ചപ്പോൾ തീ പടരുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവറും കണ്ടക്ടറും ഉറക്കത്തിലാ യിരുന്ന യാത്രക്കാരെ തട്ടിവിളിച്ച് പുറത്തിറക്കുകയായിരുന്നു.

വൈകാതെ  അതിവേഗം തീപിടിക്കുകയും ചെയ്തു. ആളൊഴിഞ്ഞ പ്രദേശമാ .യതിനാ ൽ തീ അണയ്ക്കാനുള്ള സംവിധാനം ബസിൽ ഉണ്ടായിരുന്നില്ല. നിമിഷ നേരത്തിനുള്ളിൽ ബസ് കത്തിയമർന്നു.

KSRTC bus from Bangalore to Kozhikode gutted in fire: Fire broke out in the early hours of the morning

Share Email
LATEST
More Articles
Top