എറണാകുളത്തെ നഗരസഭകകളിൽ നിലംതൊടാതെ എൽഡിഎഫ് : 12 ഇടത്ത് യുഡിഎഫ്

എറണാകുളത്തെ നഗരസഭകകളിൽ നിലംതൊടാതെ എൽഡിഎഫ് : 12 ഇടത്ത് യുഡിഎഫ്

കൊച്ചി: എറണാകുളം ജില്ലയിലെ നഗര സഭകകളിൽ നിലംതൊടാതെ എൽഡിഎഫ്.  ജില്ലയിലെ 13 നഗരസഭകളിലെയും  ഫലം പുറത്തുവന്നപ്പോള്‍ എൽഡിഎഫിന് കനത്ത തിരിച്ചടി. 12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്ന് എൻഡിഎ അട്ടിമറിയിലൂടെ  ഭരണം പിടിച്ചെടുത്തു.

12 നഗരസഭകളിലെയും വിജയത്തിലൂടെ യുഡിഎഫ് സര്‍വാധിപത്യം തുടരുകയായിരുന്നു. മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂര്‍, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍,

പെരുമ്പാവൂര്‍, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ 12 നഗരസഭകളിലും യുഡിഎഫ് വിജയിച്ചു. തൃപ്പൂണിത്തുറയിൽ എൻഡിഎയും വിജയിച്ചു.

Share Email
LATEST
More Articles
Top