തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് ഒന്‍പതിന്

തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് ഒന്‍പതിന്

തിരുവനന്തപുരം:  സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെ ടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാ നിക്കും. ആദ്യഘട്ടവോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യ പ്രചാരണമാണ് ഇന്ന് അവസാനിക്കുന്നത്. നാളെ ഒരു ദിനം നിശബ്ദ പ്രചാരണം ചൊവ്വാഴ്ച്ച വോ ട്ടെടുപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു  ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഏഴു ജില്ലാ പഞ്ചായത്തുകളും തിരുവനന്തപുരം, കൊല്ലം, കൊച്ചി കേര്‍പ്പറേഷനുകളും ഉള്‍പ്പെടെ, 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകളിലേക്ക് 36,630 സ്ഥാനാര്‍ ത്ഥികളാണ് മത്സരിക്കുന്നത്. ഏഴു ജില്ലകളിലായി 1.31കോടി വോട്ടര്‍മാരും 15,432 പോളിങ് ബൂത്തുകളുമാണുള്ളത്.

ചൊവ്വാഴ്ച രാവിലെ  ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. പ്രശ്‌നബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫര്‍മാരും വെബ് കാസ്റ്റിങ്ങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു മുന്നണികളും പ്രചാരണം കൊഴുപ്പിച്ച് പരമാവധി പോളിംഗ് നടത്താനുളള നീക്കമാണ് നടത്തുന്നത്.

Local body elections: First phase of campaigning ends today; voting to take place at 9 am

Share Email
LATEST
More Articles
Top