സൂറിക് :സ്വിറ്റ്സർലൻഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിനു ദാരുണാന്ത്യം. സൂറിക് ലിമ്മത്ത് ആശുപത്രി യിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്വന്തം കാറിൽ വരുന്നതിനിടെയാണ് വ്യാഴാഴ്ച്ച വാഹനാപകടം ഉണ്ടായ ത്. അനീന പാറത്തലക്കൽ(26) ആണ് മരിച്ചത്
.സൂറികിൽ താമസിക്കുന്ന പാറത്തലക്കൽ ജോൺസൺ (ബിജു), ജസ്സി ദമ്പതികളുടെ മകളാണ് അനീന.എതിരെ വന്ന ലോറി യുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ സൂറിക് നഗരത്തിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിലല്ല. സംസ്കാരം പിന്നീട്. സ്വിറ്റ്‌സർലൻഡിലെ കാത്തലിക് കമ്യൂണി റ്റിയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും അനീനയുടെ വേർപാടിൽ അതീവ ദുഃഖം രേഖപ്പെടുത്തി.
Malayali nurse dies in car accident in Switzerland.













