മത പരിവർത്തനം ആരോപിച്ച് നാഗ്പൂരിൽ മലയാളി വൈദീകനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു

മത പരിവർത്തനം ആരോപിച്ച് നാഗ്പൂരിൽ മലയാളി വൈദീകനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു

മുംബൈ: നാഗ്പൂരിൽ മലയാളി വൈദീകനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. ബജ്രംഗ്ദൾ നല്കിയ മത .പരിവർത്തന പരാതിയുടെ പേരിലാണ് മലയാളിയായ സി എസ് ഐ സഭയിൽപ്പെട്ട വൈദീകനേയും കുടുംബത്തെയും അറസ്റ്റ് ചെയ്തത്.

ക്രിസ്മ‌സ് പ്രാർഥന യോഗത്തിനിടെ നാഗ്‌പുർ ഷിംഗോഡിയിലാണ് സിഎസ്ഐ സഭ നാഗ്‌പുർ മിഷനിലെ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാദേശിക വൈദി കരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവരുടെ ക്ഷണപ്രകാരമാണ് തിരുവനന്തപുരം സ്വദേശിയായ ഫാദർ സുധീറും ഭാര്യ ജാസ്മിനും പ്രാർഥന യോഗത്തിൽ പങ്കെടുത്തത്. വൈ ദികനെയും ഭാര്യയെയും പൊലീസ് സ്റ്റേഷനിൽ സന്ദർശിക്കാനെത്തിയ വിശ്വാസികളായ നാലുപേരെയും കസ്റ്റഡി യിലെടുത്തു.കഴിഞ്ഞ അഞ്ചുവർഷമായി പ്രദേശത്ത് സുവിശേഷകനായി ജോലി ചെയ്യുകയാണ് സുധീർ.

തിരുവനന്തപുരം അമരവിള സ്വദേശിയാണ്. ഇന്നു ഇവരെ കോടതിയിൽ ഹാജരാക്കും.വടക്കേ ഇന്ത്യയിൽ ക്രിസ്‌മസ് ആഘോ ഷങ്ങൾക്കിടെ ഹിന്ദുത്വ സംഘടനകൾ അക്രമം നടത്തിയത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Malayali priest and family arrested in Nagpur on charges of religious conversion

Share Email
LATEST
More Articles
Top