കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ വോട്ടുചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. വെങ്ങോലയില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ കുഴഞ്ഞുവീണ ആളാണ് കുഴഞ്ഞുവീണു മരിച്ചത്.വെസ്റ്റ് വെങ്ങോല അമ്പലപ്പറമ്പില്‍ വീട്ടില്‍ രാഘവന്‍ നായര്‍ (80) ആണ് മരിച്ചത്.
പെരുമ്പാവൂര്‍ വെങ്ങോലയില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. വെങ്ങോലയിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് സംഭവം. ക്യൂവില്‍ നില്‍ക്കുന്നതിനിടെ രാഘവന്‍ നായര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഇന്നു പുലര്‍ച്ചെ എറണാകുളം ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്നു മരണപ്പെട്ടിരുന്നു.
Man dies after collapsing while voting in Ernakulam












