ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ വൻ ജനക്കൂട്ടം; ഇന്ത്യയുടെ ദുഃഖം അറിയിക്കാൻ ജയ്ശങ്കർ എത്തി, മോദിയുടെ അനുശോചന കത്ത് മകന് കൈമാറി

ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ വൻ ജനക്കൂട്ടം; ഇന്ത്യയുടെ ദുഃഖം അറിയിക്കാൻ ജയ്ശങ്കർ എത്തി, മോദിയുടെ അനുശോചന കത്ത് മകന് കൈമാറി

ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബിഎൻപി ചെയർപേഴ്സണുമായിരുന്ന ഖാലിദ സിയയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ധാക്കയിലെ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ വൻ ജനക്കൂട്ടം തടിച്ചുകൂടി. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന മയ്യിത്ത് നമസ്കാരത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ സന്നിഹിതരായി. ഖാലിദ സിയയുടെ ഭർത്താവും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ ശവകുടീരത്തിനടുത്താണ് അവസാന വിശ്രമം.

ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ചടങ്ങിൽ പങ്കെടുത്തു. ഖാലിദ സിയയുടെ മകനും ബിഎൻപി ആക്ടിങ് ചെയർമാനുമായ താരിഖ് റഹ്മാനെ സന്ദർശിച്ച ജയ്ശങ്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന കത്ത് കൈമാറി. ഇന്ത്യയുടെ ആഴമായ ദുഃഖം അറിയിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

ദീർഘകാല രോഗത്തെ തുടർന്ന് 80-ാം വയസ്സിൽ ഡിസംബർ 30-നാണ് ഖാലിദ സിയ അന്തരിച്ചത്. മൂന്ന് തവണ പ്രധാനമന്ത്രിയായ അവർ സൈനിക ഭരണത്തിന് ശേഷം ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ബുധനാഴ്ച പൊതു അവധിയും മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

Share Email
LATEST
More Articles
Top