മാവേലിക്കരയിൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു;ചികിത്സാ പിഴവെന്ന് ആരോപണം

മാവേലിക്കരയിൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു;ചികിത്സാ പിഴവെന്ന് ആരോപണം


ആലപ്പുഴ: മാവേലിക്കര തട്ടാരമ്പലത്തിന് സമീപമുള്ള വിഎസ്എം ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി തിങ്കളാഴ്ചയാണ് ധന്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.ചികിത്സയിൽ ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്ന് ധന്യയുടെ ബന്ധുക്കൾ ആരോപിക്കുന്നു. കൃത്യമായ വിവരങ്ങൾ നൽകാൻ അധികൃതർ തയ്യാറായില്ലെന്നും അവർ പരാതിപ്പെട്ടു.
മരണവാർത്ത പുറത്തുവന്നതോടെ ആശുപത്രി പരിസരത്ത് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു. ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും അപ്രതീക്ഷിതമായ ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിശദീകരണം.

Share Email
LATEST
More Articles
Top