മെക്‌സികോ സിറ്റി: അമേരിക്കയ്ക്ക് പിന്നാലെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരേ തീരുവ യുദ്ധം പ്രഖ്യാപിച്ച് മെക്‌സിക്കോ. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പ ന്നങ്ങള്‍ക്കാണ് മെക്‌സിക്കോ തീരുവ ഈടാക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ പ്രഖ്യാപനം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യ മിടുന്നത്. 50 ശതമാനം തീരുവ ഈടാക്കു ന്നത് സംബന്ധിച്ചു മെക്‌സിക്കന്‍ സെനറ്റ് അംഗീകാരം നല്കി. ഈ പുതിയ താരി ഫുകള്‍ 2026 ല്‍ പ്രാബല്യത്തില്‍ വരും. മെക്‌സിക്കോയുമായി വ്യാപാര കരാര്‍ ഇല്ലാത്ത രാജ്യങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടി ഉണ്ടാക്കും.
മെക്‌സിക്കന്‍ തീരുമാനം ദക്ഷിണ കൊറിയ, തായ്ലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളേയും പ്രതികൂലമായി ബാധി ക്കും.ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഓട്ടോ മൊബൈല്‍ പാര്‍ട്‌സു കള്‍,, തുണിത്തരങ്ങള്‍, സ്റ്റീല്‍ എന്നിവയ്ക്ക് 50 ശതമാനംവരെ തീരുവ ചുമത്തും. യുഎസ് മാതൃക പിന്തുടര്‍ന്ന് മെക്‌സി ക്കോയും തങ്ങളുടെ പ്രാദേശിക വ്യവ സായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി താരിഫ് വര്‍ദ്ധിപ്പിക്കുന്ന നടപടി സ്വീകരി ച്ചിട്ടുള്ളത്. എന്നാല്‍ ഈ താരിഫ് വര്‍ദ്ധനവി നെ വ്യവസായ ഗ്രൂപ്പുകള്‍ ശക്തമായി എതിര്‍ത്തു.
മെക്‌സിക്കോ തങ്ങളുടെ ധനക്കമ്മി പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍, അടുത്ത വര്‍ഷം അമേരിക്കയെ പ്രീണിപ്പിക്കാനും 3.76 ബില്യണ്‍ ഡോളര്‍ അധിക വരുമാനം നേടാനുമാണ് മെക്‌സിക്കോ താരിഫ് വര്‍ധനവ് നടപ്പിലാക്കിയതെന്ന് വിശകലന വിദഗ്ധ ര്‍ അഭിപ്രായപ്പെട്ടതായി റിപ്പോ ര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Mexico declares tariff war after US: 50 percent additional duty on products from Asian countries













