വൈറ്റ് ഹൗസിനു സമീപത്ത് വെടിയേറ്റ നാഷ്ണല്‍ ഗാര്‍ഡ് ആന്‍ഡ്രൂ വോള്‍ഫിന്റെ ആരോഗ്യനിലയില്‍ പുരോഗതി: ചോദ്യങ്ങളോട് പ്രതികരിച്ചതു ശുഭ സൂചനയെന്നു ഗവര്‍ണര്‍

വൈറ്റ് ഹൗസിനു സമീപത്ത് വെടിയേറ്റ നാഷ്ണല്‍ ഗാര്‍ഡ് ആന്‍ഡ്രൂ വോള്‍ഫിന്റെ ആരോഗ്യനിലയില്‍ പുരോഗതി: ചോദ്യങ്ങളോട് പ്രതികരിച്ചതു ശുഭ സൂചനയെന്നു ഗവര്‍ണര്‍

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിനു സമീപം സുരക്ഷാ ഡ്യൂട്ടിയ്ക്കിടെ വെടിയേറ്റു ഗുരുതരാവസ്ഥയിലായിരുന്ന നാഷ്ണല്‍ ഗാര്‍ഡ് ആന്‍ഡ്രു വോള്‍ഫിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം ആശുപത്രിയില്‍ നഴ്‌സുമാരുടെ ചോദ്യങ്ങളോട് പ്രതികരിച്ചതായിവെസ്റ്റ് വിര്‍ജീനിയന്‍ ഗവര്‍ണര്‍ പാട്രിക് മോറിസി പറഞ്ഞു.

തംബ്‌സ്-അപ്പ് കാണിക്കണമെന്ന നഴ്സിന്റെ അഭ്യര്‍ത്ഥനയോട് ആന്‍ഡ്രു പ്രതികരിച്ചതുള്‍പ്പെടെ ശുഭസൂചനയെന്നു ഗവര്‍ണര്‍ പാട്രിക് മോറിസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാല്‍വിരലുകള്‍ അനക്കിയതായും അത് ഒരു പോസിറ്റീവ് സൂചനയായി കാണക്കാക്കാമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ വെസ്റ്റ് വിര്‍ജീനിയ ആര്‍മി നാഷണല്‍ ഗാര്‍ഡിലെ 20 കാരിയായ സാറാ ബെക്‌സ്‌ട്രോം കൊല്ലപ്പെടുകയും ആന്‍്ഡ്രു വോള്‍ഫിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ആന്‍ഡ്രുഅപകട നില ഇപ്പോഴും പൂര്‍ണമായും തരണം ചെയ്തതായി പറയാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസിന് സമീപം 29 കാരനായ അഫ്ഗാന്‍ പൗരന്‍ റഹ്മാനുള്ള ലകന്‍വാളാണ് വെടി ഉതിര്‍ത്തത്. 2021 ലാണ് ഇയാള്‍ അമേരിക്കയിലേക്ക് കുടിയേറിയത്.

National Guardsman Andrew Wolf, who was shot near the White House, is improving: Governor says responding to questions is a good sign
Share Email
LATEST
More Articles
Top