തിരുവനന്തപുരം: രാജ്യപുരോഗതി. യുവതലമുറയുടെ കരങ്ങളിലാണെന്നു ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണൻ. മാർ ഈവാനിയോസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ഐക്യത്തിലൂടെ മാത്രമേ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂ. ഏറെ ദീർഘവീക്ഷണത്തോടെ മാർ ഇവാനിയോസ് കോളജ് പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് നന്ദി. സമൂഹത്തിന് ഉപയോഗപ്രദമായ രീതിയിൽ യുവതലമുറയെ വാർത്തെടുക്കുകയാണ് അധ്യാപകരെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
പുതിയ വിദ്യാഭ്യാസ നയം പിന്തുടരുന്നതിലൂടെ ജ്ഞാന അധിഷ്ഠിത പുരോഗതിയുടെ ഭാഗമാവുകയാണ് ഓരോ കാലലയവും. ആർട്ടിഫിഷൽ ഇന്റലിജിൻസ് ആർട്ടിഫിഷൽ അടക്കമുള്ള പുതുതലമുറ സാങ്കേതികവിദ്യകൾ സ്വായത്തമാക്കി വിദ്യാർഥികൾ മുന്നേറണം. പതിറ്റാണ്ടുകൾക്ക് മുമ്പ് 100 ശതമാനം സാക്ഷരത നേടിയ സംസ്ഥാനമാണ് കേരളമെന്നതിൽ അഭിമാനിക്കുന്നതായും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു
National progress. In the hands of the younger generation: Vice President C. P. Radhakrishnan













