വാഷിംഗ്ടണ്‍: ടൈം മാഗസിന്റെ 2025 ലെ സിഇഒ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് ഇന്ത്യന്‍ വംശജനായ യു ട്യൂബ് സിഇഒ നീല്‍ മോഹനെ തെരഞ്ഞെടുത്തു. യൂ ട്യൂബിനെ അതിശക്തമാക്കി മാറ്റുന്നതിനു നിര്‍ണായ പിന്തുണ നല്കിയ വ്യക്തിയെന്ന നിലയിലാണ് നീലിനെ ഈ പുരസ്‌കാരത്തിന് പരിഗണിച്ചതെന്നു ടൈം മാഗസിന്‍ വ്യക്തമാക്കി.
അതിശക്തമായ അക്കാദമിക് പിന്‍ബലമുള്ള നിശബ്ദമായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വമെന്നാണ് നീലിനെക്കുറിച്ചുള്ള പരാമര്‍ശം. ആഗോള തലത്തില്‍ യൂ ട്യൂബിനെ അതിശക്തമാക്കുന്നതില്‍ നീല്‍ മോഹന്റെ പങ്കിനെ അംഗീകരിച്ചാണ് ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്നു ടൈം വ്യക്തമാക്കി.
1973 ജൂലൈ 14 ന് ഇന്ത്യാനയിലെ ലഫായെറ്റിലാണ് നീല്‍ മോഹന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ ആദിത്യ മോഹനും ദീപ മോഹനും ഇന്ത്യന്‍-തമിഴ് വംശജരായിരുന്നു. പിതാവ് ആദിത്യ മോഹന്‍ 1970 ല്‍ സിവില്‍ എഞ്ചിനീയറിംഗില്‍ പിഎച്ച്ഡി നേടുന്നതിനായി അമേരിക്കയിലേക്ക് എത്തി. മിഷിഗണിലെ ആന്‍ അര്‍ബറിലാണ് നീല്‍ മോഹന്‍ വളര്‍ന്നത്. ഇടക്കാലത്ത് ഇന്ത്യയയിലേക്ക് മടങ്ങി. അമേരിക്കയിലെ 1992 ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്നു, 1996 ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും 2005 ല്‍ സ്റ്റാന്‍ഫോര്‍ഡ് ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎയും നേടി.
1997ല്‍ അസഞ്ചറിലൂടെയായിരുന്നു ഔദ്യോഗീകമായി ജോലിയില്‍ പ്രവേശിച്ചത്. 2007-ല്‍ ഗൂഗിളിലേക്ക് ചേക്കേറി. തുടര്‍ന്ന് 2015 ലാണ് യു ട്യൂബില്‍ ചീഫ് പ്രൊഡക്ട്് ഓഫീസറായി എത്തുന്നത്. 2023 മുതല്‍ യൂ ട്യൂബ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍. ഭാര്യ ഹേമാ സരീന്‍ മോഹന്‍.
Neal Mohan-Indian-origin executive named Time’s 2025 CEO of the Year












