Caritas hospital

വാര്‍ണര്‍ ബ്രദേഴ്‌സിനെ 7200 കോടി രൂപയ്ക്ക് വാങ്ങാന്‍ കരാറുമായി നെറ്റ്ഫ്‌ലിക്‌സ്

വാര്‍ണര്‍ ബ്രദേഴ്‌സിനെ 7200 കോടി രൂപയ്ക്ക് വാങ്ങാന്‍ കരാറുമായി നെറ്റ്ഫ്‌ലിക്‌സ്

വാഷിംഗ്ടണ്‍:: ഹോളിവുഡില്‍ ഏറ്റവും പ്രശസ്തവും പഴക്കം ചെന്നതും ചരിത്രമുള്ളതുമായ ചലച്ചിത്ര നിര്‍മാണ കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്സിനെ വാങ്ങാന്‍ നെറ്റ്ഫ്‌ലിക്‌സ്. 72 ബില്യണ്‍ ഡോളറി(7200 കോടി)നാണ് നെറ്റ്ഫ്‌ലിക്‌സ് വാങ്ങല്‍ ഡീല്‍ ഉറപ്പിച്ചിരിക്കുന്നത്.

വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറിയുടെ സ്റ്റുഡിയോകളും സ്ട്രീമിങ് യൂണിറ്റുമാണ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കുക. ഹോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ളതും വലുതുമായ ലൈബ്രറി ഇതോടെ ഇനി നെറ്റ്ഫ്‌ലിക്‌സിന് സ്വന്തമാകും.

ആഴ്ചകള്‍ നീണ്ടുനിന്ന ലേലത്തിന് ശേഷമാണ് നെറ്റ്ഫ്‌ലിക്‌സ് ഒരു ഷെയറിന് ഏകദേശം 28 ഡോളര്‍ നിരക്കില്‍ലാണ് നെറ്റ്ഫ്‌ലിക്‌സ് കരാര്‍ സ്വന്തമാക്കിയത്. പാരാമൗണ്ട് സ്‌കൈഡാന്‍സ് മുന്നോട്ടുവെച്ച 24 ഡോളര്‍ എന്നത് മറികടന്നായിരുന്നു നെറ്റ്ഫ്‌ലിക്‌സിന്റെ ഈ തന്ത്രപരമായ കരാര്‍ നീക്കം. സ്പിന്‍ഓഫിനായി നിശ്ചയിച്ചിരിക്കുന്ന കേബിള്‍ ടിവി ആസ്തികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഹാരി പോട്ടര്‍, ഗെയിം ഓഫ് ത്രോണ്‍സ്, ഡിസി കോമിക്‌സ്, എന്നിവയുള്‍പ്പെടെയുള്ള മാര്‍ക്യൂ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശവും ഇതോടെ നെറ്റ്ഫ്‌ലിക്‌സിന്റെ കൈവശമാകും.. വാള്‍ട്ട് ഡിസ്‌നിയില്‍ നിന്നും എല്ലിസണ്‍ കുടുംബ പിന്തുണയുള്ള പാരാമൗണ്ടില്‍ നിന്നുമുള്ള മത്സരത്തിന് ഒരു പരിധി വരെ തടയിടുവാനും സാധിക്കും. നെറ്റ്ഫ്‌ലിക്‌സിന് അനുകൂലമാണ് ലേല പ്രക്രിയയെന്ന് ആരോപിച്ച് ഈ ആഴ്ച ആദ്യം പാരമൗണ്ട് വില്‍പ്പന പ്രക്രിയയെ ചോദ്യം ചെയ്ത് കത്തയച്ചിരുന്നു.

Netflix signs deal to buy Warner Bros. for Rs 7200 crore

Share Email
Top