ഫിലാഡല്‍ഫിയയിലെ കോട്ടയം അസോസിയേഷന് നവനേതൃത്വം

ഫിലാഡല്‍ഫിയയിലെ കോട്ടയം അസോസിയേഷന് നവനേതൃത്വം

ഫിലാഡല്‍ഫിയ: അക്ഷരനഗരിയില്‍ നിന്നും കുടിയേറിയവരും വടക്കേ അമേരിക്കയിലെ പ്രമുഖ പ്രാദേശിക ചാരിറ്റി സംഘടനയും കാല്‍
നൂറ്റാണ്ടിലധികമായി സാഹോദര്യ നഗരം കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്നതുമായ കോട്ടയം അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം സണ്ണി കിഴക്കേമുറിയുടെ (പ്രസിഡന്റ്) അധ്യക്ഷതയില്‍ നവംബര്‍ 16 ആം തീയതി ശനിയാഴ്ച കൂടുകയുണ്ടായി

ഇതര സംഘടനകളുമായുള്ള സഹകരണവും അംഗങ്ങളുടെ ഇടയിലെ പരസ്പര ഐക്യവുമാണ് കോട്ടയം അസോസിയേഷന്റെ വിജയരഹസ്യമെന്നു തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറയുകയുണ്ടായി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കുര്യന്‍ രാജന്‍(ജനറല്‍ സെക്രട്ടറി ) വായിക്കുകയും ജോണ്‍ പി വര്‍ക്കി (ട്രെഷറര്‍ ) വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

പിന്നീട് പുതിയ
ഭരണ സമിതിയിലേക്ക് സാജന്‍ വര്‍ഗീസ് (പ്രസിഡന്റ് ) ജീമോന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ് ) സഞ്ചു സക്കറിയ (ജനറല്‍ സെക്രട്ടറി ) സാബു ജേക്കബ്(ജോയിന്റ് സെക്രട്ടറി ) ജോണ്‍ പി വര്‍ക്കി (ട്രെഷറര്‍ ) മാത്യു ഐയ്പ് (ജോയിന്റ് ട്രെഷറര്‍ ) സണ്ണി കിഴക്കേമുറി(ചാരിറ്റി ) ബെന്നി കൊട്ടാരം (പ്രോഗ്രാം ) ജെയ്‌സണ്‍ വര്‍ഗീസ്, ജോണ്‍ മാത്യു ( പിക്‌നിക് ) ജോസഫ്മാണി , കുര്യന്‍ രാജന്‍ , ജോബി ജോര്‍ജ് , ജെയിംസ് അന്ത്രയോസ് ,എബ്രഹാം ജോസഫ് , രാജു കുരുവിള , സാബു പാമ്പാടി , സെറിന്‍ ചെറിയാന്‍ കുരുവിള , വര്‍ക്കി പൈലോ , വര്‍ഗീസ് വര്‍ഗീസ് എന്നിവരെ 2026-2027 ലെ ഭാരവാഹികളായി ഐക്യകണ്ഡേന തിരഞ്ഞെടുക്കുകയുണ്ടായി .

സാജന്‍ വര്‍ഗീസ് മുന്‍ ചെയര്‍മാന്‍, ട്രൈസ്റ്റേറ്റ് കേരള ഫോറം കൂടാതെ മറ്റു നിരവധി സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ നേതൃത്വനിരയിലെ സാരഥിയുമാണ് . ജീമോന്‍ ജോര്‍ജ് സാമൂഹിക രാഷ്ട്രീയ ചലച്ചിത്ര മേഖലകളിലും കൂടാതെ മലയാളി കമ്മ്യൂണിറ്റിയിലെ നിറ സാന്നിധ്യവുമായി പ്രവര്‍ത്തിച്ചു വരുന്നു . സഞ്ചു സക്കറിയ കലാലയ രാഷ്ട്രീയ പ്രവര്‍ത്തന മേഖലകളിലൂടെയും കോട്ടയം അസോസിയേഷന്‍
സുവനീര്‍ കമ്മിറ്റുയുടെ മുന്‍ ചീഫ് എഡിറ്ററും ആയിരുന്നു. ജോണ്‍ പി വര്‍ക്കി കോട്ടയം അസോസിയേഷന്റെ മുന്‍ നിര പ്രവര്‍ത്തകനും ഒരുമികച്ച സംഘാടകനും ആണ് .

കേരളത്തില്‍ പെരുമ്പാവൂരിനടുത്ത് പണി പൂര്‍ത്തിയാക്കിയ ഭവനത്തിന്റെ താക്കോല്‍ ദാനം നടത്തുകയും കൂടാതെ പ്രഥമ വിദ്യാഭാസസഹായ പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്തതായി പൊതുയോഗത്തില്‍ അറിയിക്കുകയുണ്ടായി .

സാമൂഹിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് സംഘടനകള്‍ പ്രവര്‍ത്തിക്കണമെന്നും വരും വര്‍ഷങ്ങളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെന്നും അമേരിക്കയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സഹകരിക്കണമെന്നും പുതുതായി സ്ഥാനമേറ്റടുത്ത സാജന്‍വര്‍ഗീസ് അഭിപ്രായപ്പെട്ടു. കോട്ടയം അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ജനുവരി 3 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് നടത്തുവാനും കൂടാതെ ഈ വര്‍ഷം പിക്‌നിക്കും കുടുംബസമേതം അംഗങ്ങളെ എല്ലാംഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ഉല്ലാസ യാത്ര സംഘടിപ്പിക്കുവാനും തീരുമാനിച്ചു . കുര്യന്‍ രാജന്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിക്കുകയും
തുടര്‍ന്ന് ഡിന്നറിനു ശേഷം പിരിയുകയും ഉണ്ടായി .

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക www.kottayamassociation.org

വാര്‍ത്ത: ജീമോന്‍ ജോര്‍ജ് ഫിലാഡല്‍ഫിയ

New leadership for the Kottayam Association in Philadelphia

Share Email
LATEST
More Articles
Top