ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി അമേരിക്കയുടെ വ്യാവയായിക നഗരമായ ന്യൂയോര്‍ക്കിന്റെ 112-ാം മേയറായി പുതുവര്‍ഷപ്പിറവി ദിനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത് ആഘോഷരാവാക്കുന്നു. ഇതിനായി വമ്പന്‍ പരിപാടികളാണ് അണിയറയില്‍ തയാറായിക്കഴിഞ്ഞിരിക്കുന്നത്.
ജനുവരി ഒന്നിന് പുലര്‍ച്ചെ 12 ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ സ്ത്യവാചകം ചൊല്ലിക്കൊടുത്ത് മംദാനിയെ മേയറായി സത്യപ്രതിജ്ഞ ചെയ്യിക്കും. ഇതേ ദിവസം തന്നെ സിറ്റിഹാളിന് സമീപമുള്ള ബ്രോഡ്‌വേയില്‍ വമ്പന്‍ ആഘോഷങ്ങളാണ സംഘടിപ്പിക്കുന്നത്. ബ്രോഡ് വേയില്‍ വമ്പന്‍ ബ്ലോക്ക് പാര്‍ട്ടിയാണ് തയാറാവുന്നത്. ‘ഇനാഗുറേഷന്‍ ഫോര്‍ എ ന്യു ഇറ’ എന്ന പേരിലാണ് ആഘോഷ പാര്‍ട്ടി അരങ്ങേറുക. സത്യപ്രതിജ്ഞാ ചടങ്ങളുകളും തുടര്‍ന്നു നടക്കുന്ന ആഘോഷങ്ങളും കാണാനായി വമ്പന്‍ സ്‌ക്രീനുകളാവും ഒരുക്കുക. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള ആളുകള്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളായി എത്തും.
ഈ സത്യപ്രതിജ്ഞയും തുടര്‍ന്നു നടക്കുന്ന ആഘോഷങ്ങളും കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന്റെയും, നേടിയ മികച്ച ജനവിധിയുടെയും, നമുക്ക് നയിക്കാന്‍ തയ്യാറായ നഗരത്തിന്റെയും ആഘോഷമാണെന്നു നിയുക്ത മേയര്‍ മംദാനി പറഞ്ഞു. ജോലി ചെയ്യുന്ന ന്യൂയോര്‍ക്ക് നിവാസികളാണ് നമ്മുടെ അടിസ്ഥാനം സിറ്റി ഹാളിലേക്ക് രാഷ്ട്രീയത്തിന്റെ ഈ പുതിയ യുഗത്തെ സ്വാഗതം ചെയ്യുമ്പോള്‍ എല്ലാവരും അണിനിരക്കണമെന്നും എല്ലാവരേയും ക്ഷണിക്കുന്നതായും മംദാനി പറഞ്ഞു.
പുതുവര്‍ ആഘോഷപരിപാടികള്‍ അമേരിക്കന്‍ പ്രാദേശിക സമയം ജനുവരി ഒന്ന് വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. പുതുവത്സര ദിനത്തില്‍ മംദാനിയുടെ ആഘോഷരാവ് കാണാന്‍ നിരവധി ഹോളിവുഡ് താരങ്ങള്‍ ഉണ്ടാകും. രാഷ്ട്രീയക്കാരേയും പ്രാദേശിക ഉദ്യോഗസ്ഥരേയും കൂടാതെ പ്രമുഖ യൂട്യൂബര്‍ റേച്ചല്‍, നടന്‍ യൂയിസ് ഗുസ്മാന്‍, ജോണ്‍ ടുര്‍ട്ടുറോ, കല്‍പാന്‍, സമൂഹ്യ സംസാസ്‌കാരിക രംഗത്തുനിന്നുളള്ള കോള്‍സണ്‍ വൈറ്റ്‌ഹെഡ്, മിന്‍ ജിന്‍ ലീ എന്നിവരുള്‍പ്പെട എത്തിച്ചേരും.
നടിയും ആക്ടിവിസ്റ്റുമായ സിന്തിയ നിക്‌സണ്‍, നടനും നാടകകൃത്തുമായ കോള്‍ എസ്‌കോള, നടന്‍ കാല്‍ പെന്‍, സംഗീതജ്ഞന്‍ സോണി റോളിന്‍സ്, നടനും എഴുത്തുകാരനുമായ ജൂലിയോ ടോറസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
New York gears up to celebrate Mandani’s swearing-in: Various events to mark the swearing-in on New Year’s Day













