ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എതിര്‍പ്പുമായി വിദേശകാര്യമന്ത്രി രംഗത്ത്

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എതിര്‍പ്പുമായി വിദേശകാര്യമന്ത്രി രംഗത്ത്

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കരാറിനെതിരേ ന്യൂസിലാന്‍ഡ് വിദേശകാര്യമന്ത്രി രംഗത്ത് . ഇന്നലെയാണ് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചത്.

ഇതിനു പിന്നാലെയാണ് കരാറിനെതിരേ രൂക്ഷവിമര്‍ശനവുമായി ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സ് രംഗത്തെത്തിയത്. കരാര്‍ സ്വാതന്ത്ര്യമോ നീതിയോ ഉള്ളതല്ലെന്നും ന്യൂസിലന്‍ഡിന് വലിയ നഷ്ടമുണ്ടാക്കുമെന്നും എക്‌സിലൂടെ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

ന്യൂസിലന്‍ഡിലെ ഭരണസഖ്യത്തിലെ ന്യൂസിലന്‍ഡ് ഫസ്റ്റ് പാര്‍ട്ടി നേതാവ് കൂടിയാണ് പീറ്റേഴ്‌സ്. കരാര്‍ ന്യൂസിലന്‍ഡിന്റെ പ്രധാന കയറ്റുമതി മേഖലയായ ക്ഷീരോല്പന്നങ്ങള്‍ക്ക് ആവശ്യമായ പരിഗണന നല്‍കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ന്യൂസിലന്‍ഡ് കര്‍ഷകര്‍ക്ക് ഇത് വലിയ തിരിച്ചടിയാണെന്നും ഗ്രാമീണ മേഖലയില്‍ ഈ കരാറിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

New Zealand PM signs free trade deal with India, foreign minister objects within hours

Share Email
LATEST
More Articles
Top