നോര്‍ത്ത് കരോലിനയില്‍ കമ്യൂണിറ്റി ട്രെയിനില്‍ കത്തിക്കുത്തില്‍ ഒരാള്‍ പരിക്കേറ്റു; അക്രമണം നടത്തിയത് രണ്ടു തവണ അമേരിക്കയില്‍ നിന്നും നാടുകടത്തപ്പെട്ട ഹോണ്ടുറാസ് പൗരന്‍ ഓസ്‌കാര്‍

നോര്‍ത്ത് കരോലിനയില്‍ കമ്യൂണിറ്റി ട്രെയിനില്‍ കത്തിക്കുത്തില്‍ ഒരാള്‍ പരിക്കേറ്റു; അക്രമണം നടത്തിയത് രണ്ടു തവണ അമേരിക്കയില്‍ നിന്നും നാടുകടത്തപ്പെട്ട ഹോണ്ടുറാസ് പൗരന്‍ ഓസ്‌കാര്‍

ഷാര്‍ലറ്റ്: നോര്‍ത്ത് കരോലിന കമ്യൂണിറ്റി ട്രെയിനില്‍  ഹോണ്ടുറാസില്‍  നിന്നുള്ള അനധികൃത കുടിയേറ്റക്കാരന്റെ കത്തി ക്കുത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സംഭവ വുമായി ബന്ധപ്പെട്ട് ഹോണ്ടുറാസ്  പൗര നായ ഓസ്‌കാര്‍ സോളാസനോയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളെ മുമ്പ് രണ്ടു തവണ അമേരി ക്കയില്‍ നിന്നും നാടുകട ത്തിയതാണ്. മൂന്നാം തവണ അനധികൃ തമായി അമേരി ക്കയില്‍ കുടിയേറിയ ശേഷമാണ് കഴിഞ്ഞ ദിവസം കമ്യൂണിറ്റി ട്രെയിനില്‍ ഒരാളെ കുത്തി പരിക്കേല്പിച്ചത്. കുത്തേറ്റ ആള്‍ അപകടനില തരണം ചെയ്തു. അക്രമി ക്കെതിരേ കൊലപാതകശ്രമം, മാരകാ യുധം ഉപയോഗിച്ചുള്ള ആക്രമണം, തുടങ്ങി യ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി ഫസ്റ്റ് ഡിഗ്രികുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹോണ്ടുറാസ് പൗരത്വമുള്ള ഓസ്‌കാര്‍ സോലാസനോ എന്ന 33 കാരനെ രണ്ടു വട്ടം അമേരിക്കയില്‍ നിന്നും നാടു കടത്തിയ താണെന്നു ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാ ക്കി. 2018 ആയിരുന്നു ആദ്യം അമേരി ക്കയില്‍ നിന്നും നാടുകയത്തിയത്. രേഖ കളൊന്നുമില്ലാതെ അമേരിക്കയില്‍ കു ടിയേറിയ ഇയാളെ 2018 മാര്‍ച്ച് ഒന്‍പതിന് നാടുകടത്തി.  വീണ്ടും 2021 ല്‍ അനധി കൃതമായ അമേരിക്കന്‍ ബോഡര്‍ കട ക്കാന്‍ ശ്രമിച്ചതിനെ തുടര്‍നന്ന് പിടിയി ലായ ഇയാളെ വീണ്ടും നാടു കടത്തി. പിന്നീട് എപ്പോഴാണ് അമേരിക്കയിലേക്ക് കടന്നതെന്നു വ്യക്തതയില്ല.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ആക്രമണത്തിലാണ്  ഷാര്‍ലറ്റ്-മെക്ലെ ന്‍ബര്‍ഗ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നാലുമാസം മുമ്പ് യുക്രയിനില്‍ നിന്നും അമേരിക്കയില്‍ അഭയാര്‍ഥിയായി എത്തിയ 23 കാരി സമാനമായ രീതിയില്‍ കുത്തേറ്റ് മരണപ്പെട്ടിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ യുഎസില്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലം അമേരിക്കയിലെ കുടിയേറ്റ നിയമങ്ങള്‍ ട്രംപ് ഭരണകൂടം കൂടുതല്‍ കര്‍ക്കശമാക്കുകയാണ്.

One injured in stabbing on North Carolina community train; attack carried out by Oscar, a Honduran citizen who has been deported from the US twice

Share Email
LATEST
Top