സവര്‍ക്കര്‍ പുരസ്‌കാരം തരൂരിനെന്ന് സംഘാടകര്‍: സ്വീകരിക്കില്ലെന്നു തരൂരിന്റെ ഓഫീസ്

സവര്‍ക്കര്‍ പുരസ്‌കാരം തരൂരിനെന്ന് സംഘാടകര്‍: സ്വീകരിക്കില്ലെന്നു തരൂരിന്റെ ഓഫീസ്

ന്യൂഡല്‍ഹി: വീര സവര്‍ക്കര്‍ പുരസ്‌കാരം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഡോ. ശശി തരൂരിനെന്നു സംഘാടകര്‍. എന്നാല്‍ തരൂരിനോട് ചോദിക്കാതെയാണ് അവാര്‍ഡ് പ്രഖ്യാപനമെന്നും തരൂര്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്നും തരൂരിന്റെ ഓഫീസ്.

എച്ച്ആര്‍ഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയില്‍ രാജ്‌നാഥ് സിംഗാണ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കുകയെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തരൂരിനെ നേരില്‍ കണ്ടാണ് അവാര്‍ഡിനെക്കുറിച്ച് പറഞ്ഞിരുന്നതെന്നും അദ്ദേഹം അവാര്‍ഡ് സ്വീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെന്നുമാണ് എച്ച്ആര്‍ഡിഎസ് വ്യക്തമാക്കുന്നത്. തരൂരിന് അവാര്‍ഡ് നല്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ നിന്നും അതിശക്തമായ പ്രതികരണങ്ങള്‍ വന്നിരുന്നു.

പുരസ്‌ക്കാരം ഏറ്റുവാങ്ങുന്നത് പാര്‍ട്ടിയോട് ആലോചിക്കാതെയാണെന്നാണ് കോണ്‍ഗ്രസ് നിലപാട്. എന്നാല്‍ വിമര്‍ശനം ശക്തമായതോടെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന വാര്‍ത്തയും പുറത്തുവന്നു. തരൂര്‍ ഒറു പ്രോഗ്രാമില്‍ പങ്കെടുക്കാനായി കൊല്‍ക്കത്തയിലേക്ക് പോകുമെന്നും ഓഫീസ് വ്യക്തമാക്കി.

Organizers say Savarkar award will go to Tharoor: Tharoor's office says he will not accept it
Share Email
LATEST
More Articles
Top