ഇസ്‌ളാമാബാദ്: പഹല്‍ഗാമില്‍ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ നടത്തിയ മൃഗീയ കൊലപാതകത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് താന്‍ സുരക്ഷിതാമായ ബങ്കറിലേക്ക് മാറണമെന്നു സൈന്യം ആവശ്യപ്പെട്ടതായും എന്നാല്‍ താന്‍ അത് നിഷേധിച്ചതായും പാക്ക് പ്രസിഡന്റ്.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ 18-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സിന്ധ് പ്രവിശ്യയിലെ ലാര്‍ക്കാനയില്‍ നടന്ന ചടങ്ങിലാണ് പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി ഇത് വെളിപ്പെടുത്തിയത്.
‘യുദ്ധം തുടങ്ങിയെന്ന് അറിയിച്ചുകൊണ്ട് മിലിട്ടറി സെക്രട്ടറി തന്റെ അടുത്തുവന്നതായും ബങ്കറിലേക്ക് മാറണമെന്നു അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ ഞാന്‍ അത് നിരസിച്ചതായും രക്തസാക്ഷിത്വം വരിക്കാനുണ്ടെങ്കില്‍ അത് ഇവിടെ വെച്ചാകട്ടെ. നേതാക്കള്‍ ബങ്കറിലല്ല, യുദ്ധഭൂമിയിലാണ് മരിക്കേണ്ടത് എന്നാണ് ഞാന്‍ അദ്ദേഹത്തിന് മറുപടി നല്കിയതെന്നും കൂട്ടിച്ചേര്‍ത്തു.
സൈനിക നടപടികള്‍ തുടങ്ങുന്നതിന് നാല് ദിവസം മുന്‍പേ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന് താന്‍ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും സര്‍ദാരി അവകാശപ്പെട്ടു.
Pakistan President reveals that he ordered his army to move to bunkers during India’s Operation Sindoor













